Monday, January 11, 2010

സക്കറിയ

രാഷ്ട്രീയം മതമാവുകയും മതം രാഷ്ട്രീയ വല്‍ക്കരിക്കുകയും ചെയ്യുന്ന ഈ വല്ലാത്ത കാലത്ത്‌ നിശ്ശബ്ദരായിരിക്കുക എന്നതാവും ചരിത്രം വിലയിരുത്തുന്ന ഏറ്റവും വലിയ ക്രൂരത.

സക്കറിയയെ കൈകാര്യം ചെയ്‌തതിനെ ന്യായീകരിക്കുന്ന മലയാളം ബ്ലോഗര്‍മാരെ പോലും കാണുമ്പോള്‍ ദയനീയം തോന്നുന്നു.

സക്കറിയക്ക്‌ കിട്ടിയപ്പോള്‍ സംഘപരിവാറുകാരനെന്താണ്‌ കയ്യടിക്കുന്നതെന്ന്‌ സംശയിച്ചിരിക്കുകയായിരുന്നു ഞാന്‍. സംഘപരിവാറുകാരന്‍ മാത്രമല്ല, ജമാഅത്തെ ഇസ്ലാമി, എന്‍ഡിഎഫ്‌ തുടങ്ങി സകല ഇസ്ലാമിസ്റ്റുകളും ബ്ലോഗുകളിലൂടേയും സന്തോഷിക്കുന്നു. കാരണം എത്ര ലളിതം.

സക്കറിയ പറഞ്ഞപോലെ എത്രത്തോളം ലഘുത്വത്തിലേക്കാണ്‌ മലയാളിയുടെ പോക്ക്‌ ?
വല്ലാത്ത വൈരുദ്ധ്യങ്ങളും, സങ്കീര്‍ണ്ണതകളും സൃഷ്ടിച്ചാണ്‌ ഈ അധികാര ശക്തികള്‍ നാട്‌ കയ്യടക്കുക.


നിശ്ശബ്ദരാവാതെ, വളര്‍ന്നുവരുന്ന ഫാസിസ്റ്റ്‌ മനോഭാവങ്ങള്‍ക്കെതിരായി പ്രതികരിക്കുക എന്ന പ്രാഥമിക ധര്‍മ്മം മലയാളി യുവത്വം ഏറ്റെടുത്തേ മതിയാവൂ.