
കഴിഞ്ഞദിവസം പു.ക.സ. ഭാരവാഹികള്‍ കോഴിക്കോട് കൂടിച്ചേര്‍ന്ന് ചരിത്രപ്രധാനമായ ഒരു തിരുമാനമെടുത്തത്രെ. KEN കുഞ്ഞഹമ്മദിനെതിരെ ("Kaണ്ടാല്‍ Eറിയേണ്ട Naaറി കുരങ്ങയമ്മദ് " എന്ന് ഒരു നാടന്‍ ചുമരെഴുത്ത്, എന്നിങ്ങിന) ഉള്ള 'അരാഷ്ട്രീയ അവഹേളന' ങ്ങള്‍ക്കെതിരെ ജില്ലാ അടിസ്ഥാനത്തില്‍ പൊതുയോഗങ്ങളും, പ്രകടനങ്ങളും പ്രചരണ പരിപാടികളും സംഘടിപ്പിക്കണം എന്നാണ് ആണ് ആ തീരുമാനം.


കൂടാതെ 'കുരങ്ങ്' എന്ന പ്രയോഗത്തെക്കുറിച്ചും അതിന്റെ "വാമൊഴി വഴക്ക"ത്തെക്കുറിച്ചും മൂപ്പര് ഗവേഷണം തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്. ഓക്‌സഫോര്‍ഡ് ഡിക്ഷ്‌ണറിയും, പാണീയനീയവും, ശബ്ദതാരാവലിയും മറ്റും വെച്ചു നിരത്തിയാണത്രെ ഗവേഷണം. പുരാണങ്ങളില്‍ 'ഉന്നതങ്ങളില്‍ ഇരിക്കുന്നവരായി' പലരും കുരങ്ങന്‍മാരുണ്ടെന്നും, ഭാഷയില്‍ "കുശലക്കാരന്‍", "ബുദ്ധിശാലി" എന്നിങ്ങിനെ അര്‍ത്ഥങ്ങളുണ്ടെന്നും മറ്റും മൂപ്പര് കണ്ടെത്തിക്കഴിഞ്ഞു.
ഇതത്രയും സത്യമാണല്ലൊ. ഇതിനെ ചൊല്ലിയെന്തിനാണ് പു.ക.സ. ഇങ്ങിനെ പുകയൂതുന്നത് ?
എന്നാല്‍ ചിലര്‍ക്കെങ്കിലും പു.ക.സി.യുടെ പുകച്ചിലില്‍ ശരിയുണ്ടെന്നു തോന്നും ഈ മനുഷ്യനെതിരെ എന്തിനാണിത്രക്കധികം കോലാഹലം ?
അതിന് പല കാരണങ്ങള്‍ ഉണ്ടെന്ന് എനിക്കു തോന്നുന്നു. ഒന്നമതായി ഒരു കമ്മ്യൂണിസ്‌റ്റ് ബു.ജി. ആയിരുന്ന ഇദ്ദേഹം, ആ ഒരു കാഴ്‌ചപ്പാടിന്റേയും കമിറ്റ്‌മെന്റിന്റേയും അടിസ്ഥാനത്തില്‍ കാര്യങ്ങള്‍, പ്രത്യേകിച്ച് മത വിശ്വാസിയുടെ സാമുഹി ഇടപെടലുകളെക്കുറിച്ച് അപഗ്രഥിക്കുകയും നാടു നീളേ സംഘടിപ്പിക്കപ്പെടുന്ന സെമിനാറുകളിലും സിമ്പോസിയങ്ങളില്‍ പങ്കെടുത്തു തിളങ്ങി നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.
ആഗോളവല്‍ക്കരണം പെട്ടന്നല്ലെ ഇടിത്തീ പോലെ തലയില്‍ വന്നു വീണത്. ആളുകള്‍ക്കൊക്കെ സെമിനാറുകളിലും സിമ്പോസിയങ്ങളിലും താല്‍പര്യമില്ലാതായി. ടി.വി. ചാനലുകള്‍ വേണ്ടത്ര വിനോദം വിളമ്പി, ബുദ്ധിജീവികള്‍ പണിയില്ലാതെ തുലഞ്ഞുപോയി. പിന്നെ കുറേ വിവാദങ്ങള്‍ വിളിച്ചു വരുത്തി ശ്രദ്ധേയരാവാന്‍ ശ്രമം നടത്തി പലരും. അങ്ങിനെ ആ കൂട്ടത്തിലേക്ക് കുഞ്ഞഹമ്മദും.
കുറേക്കൂടി കടന്ന്, മതവിരുദ്ധനായിരുന്ന കുഞ്ഞഹമ്മദ് മുസ്ലീംവര്‍ഗ്ഗീയവാദികളുടെ ഓമനപുത്രനായി വേഷം മാറി. ഇന്ന് ആകെ സെമിനാറുകളും പൊതു പരിപാടികളും നടക്കുന്നതും, മാസികകള്‍ വായിക്കുന്നതും മുസ്ലിംന്യൂനപക്ഷ വിഭാഗങ്ങളാണെന്ന് മൂപ്പര് പെട്ടെന്ന് മനസ്സിലാക്കി, പുറമേ നിന്നും ഒഴുകിവരുന്ന ആളും അര്‍ത്ഥവും ഏറെ, പിന്നെന്തു നോക്കാന്‍ ? അവരുടെയൊക്കെ വേദികളില്‍ ഉപവിഷ്ടനായി. പാര്‍ട്ടിയെ അങ്ങിനെയൊരു പക്ഷത്തോട് അടുപ്പിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. പാര്‍ട്ടിയില്‍ വളര്‍ന്നു വരുന്ന മാഫിയാ സംഘങ്ങളുടെ തോഴനായി, RSS ഉമ്മാക്കി ചൂണ്ടിക്കാട്ടി ഭയപ്പെടുത്തി സ്ഥാനം സുരക്ഷിതമാക്കി. (എന്നാല്‍ മത വിശ്വാസമോ അതിന്റെ ധാര്‍മ്മികതയേയോ നല്ല വശങ്ങളോ മൂപ്പര് തൊട്ടു നോക്കുക പോലും ചെയ്‌തില്ല.)
അധികാര മേഖലകളിലെ ജീര്‍ണ്ണതയും അഴിമതിയും പടര്‍ന്നിറങ്ങി പൊതു സമൂഹത്തെപോലും കാര്‍ന്നുതിന്നുന്ന ഒരു വല്ലാത്ത സാമൂഹികപരിസരത്താണ് നാമിന്ന് ജീവിക്കുന്നത്. മുമ്പൊക്കെ അഴിമതി എന്നത് അകലങ്ങളിലെവിടെയോ, ഉന്നതങ്ങളിലെവിടേയോ ഉള്ള അരുതായ്‌മകളായി മാത്രമെ സാധാരണക്കാരന്‍ കണ്ടിരുന്നുള്ളു. ഇന്നത് ഇതാ തൊട്ടടുത്ത്.
എന്നാല്‍ സത്യത്തോടും നീതിയോടും സാധാരണ എല്ലാ മനുഷ്യര്‍ക്കുമുണ്ടാവുന്ന കെടാതെ നില്‍ക്കുന്ന ഒരടുപ്പം ഇന്നുമുണ്ട്. അതാവാം സമൂഹത്തെ ഇവ്വണ്ണമെങ്കിലും നിലനിര്‍ത്തി പോരുന്നതും. അതുകൊണ്ടുതന്നെ ജീര്‍ണ്ണിച്ച അധികാര കേന്ദ്രങ്ങിലേക്ക് വഴിതെറ്റിയെങ്കിലും എത്തിപ്പെടുന്ന, ചെറുതായെങ്കിലും നീതിബോധം കാണിക്കുന്ന മനുഷ്യരെ പൊതുജനം എന്നും ഹൃദയപൂര്‍വ്വം വരവേല്‍ക്കും. അങ്ങിനെയൊരാളായി വി.എസ്. അച്യൂതാനന്ദനെ ജനങ്ങള്‍ കരുതുന്നു. ഇങ്ങിനെ അല്‍പമെങ്കിലും സത്യസന്ധത കാണിക്കുന്ന മനുഷ്യരെ അഹമ്മദി കൊണ്ട് കല്ലെറിയാന്‍ കൂഞ്ഞഹമ്മദിനെ പോലുള്ളവര്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും വി.എസിനോപ്പം നിന്ന് ജനം കുഞ്ഞഹമ്മദിനെ 'കുരങ്ങഹമ്മ'ദെന്നു വിളിക്കും.
അനുബന്ധം:
'ജനശക്തി'യുടെ പുതിയ ലക്കത്തില്‍ ബാബൂ ഭരദ്വാജ് `ഒരു മലബാര്‍ ഗ്രാമീണന്റെ പ്രതികരണം" എന്ന അടിക്കുറിപ്പോടെ എഴുതിയ ലേഖനം ഇതോടൊപ്പം വെക്കുന്നു:


1 comment:
നീരജ്, ലേഖനത്തിന്റെ ഇമേജില്‍ ക്ലിക്ക് ചെയ്ത് വലുതാക്കാന്‍ കഴിയുന്നില്ലല്ലൊ..
Post a Comment