Tuesday, November 25, 2008

ഈഴവനും നായരും ആകാശത്തേക്ക്‌ അക്ഷരങ്ങള്‍ എറിയുമ്പോള്‍

ഞാന്‍ ജനിച്ചത്‌ ഒരു ഈഴവ കുടുംബത്തില്‍. മൂന്നു തലമുറകള്‍ക്കപ്പുറമുള്ള എന്റെ പിതാമഹന്‍ ഒരു തേങ്ങാകച്ചവടക്കാരനായിരുന്നു. പെട്ടിയിലാക്കിയ പണം കൊണ്ട്‌ നാട്ടില്‍ കുറെ നെല്ലു വിതക്കുന്ന നിലവും തെങ്ങിന്‍ തോപ്പും വാങ്ങിച്ചു കൂട്ടി. മക്കളും മക്കളുടെ മക്കളുമായി വലിയ കുടുംബം. നാട്ടില്‍ പേരും പെരുമയും. അദ്ദേഹത്തിന്റെ മരണശേഷം, വേണ്ടത്ര സ്വത്തും സമ്പാദ്യവുമുണ്ടായതിനാലാവാം കുടുംബത്തില്‍ നിരന്തരം കശപിശ തന്നെ. പരസ്‌പരം ശത്രുക്കളെ പോലെ സഹോദരങ്ങള്‍ പെരുമാറി. ഒരടി മണ്ണിനോ ഒരു തെങ്ങിനോ വേണ്ടി പട പൊരുതി. കുട്ടികളായ ഞങ്ങള്‍ ആകെ അന്ധാളിപ്പിലായി. ശത്രുക്കളായ പിതാക്കന്‍മാരുടെ പുത്രന്‍മാര്‍ സുഹൃത്തുകളായി, കുറേയൊക്കെ പക്വത നേടാനും വലിയവരെ നിയന്ത്രിക്കാനും ശ്രമിച്ചു. പലപ്പോഴും പരിഹസിച്ചുനോക്കി. പ്രയാധിക്യത്തിന്റെ അഹന്തക്കുമുമ്പില്‍ ഞങ്ങള്‍ അമ്പേ കീഴടങ്ങി.

ഇങ്ങിനെയൊക്കെയായിരുന്നു ചരിത്രം എന്നു മാത്രം പറയട്ടെ. പറയാന്‍ തുടങ്ങിയത്‌ എന്റെ ഒരു പാപ്പനെ(അച്ഛന്റെ അനുജന്‍) പറ്റിയാണ്‌. മൂപ്പര്‍ക്കും പണി പലചരക്ക്‌-തേങ്ങാ കച്ചവടം തന്നെ. കച്ചവടത്തിനൊപ്പം വരാന്തയിലെ സിമന്റു തിണ്ണയിലേക്ക്‌ ആളേ കൂട്ടാനുള്ള എല്ലാ തന്ത്രങ്ങളും മൂപ്പര്‍ക്കറിയാം.

തിരക്കില്ലാത്ത നേരത്ത്‌, സഹപാഠിയായിരുന്ന നായരുടെ മകനെപ്പറ്റി എന്തെങ്കിലും കുറ്റവും കുറവും വിളമ്പിയാല്‍ പാപ്പന്റെ കയ്യില്‍ നിന്നും ഞങ്ങള്‍ക്ക്‌ മിഠായി ലഭിക്കുമായിരുന്നു. ഇതൊരു തന്ത്രമാക്കി ഞങ്ങള്‍ പല നാടകങ്ങളും കളിക്കും. പീടിക (കച്ചവടമുറി)ക്കു മുമ്പിലുള്ള ഇടവഴിയില്‍ പരസ്‌പരം ഒരു അഡ്‌ജസ്റ്റ്‌മെന്റായി നായരുകുട്ടിയുമായി തല്ലൂ കൂടും. കുപ്പായ പോക്കറ്റ്‌ കീറിയാലും കുടുക്ക്‌ (ബട്ടണ്‍) പോയാലും, അടികൂടിയതിന്‌ ചീത്ത (വഴക്ക്‌) കേള്‍ക്കുമെങ്കിലും പുതിയ തുണി പാപ്പന്റെ വക.

സ്ഥലത്തെ തെയ്യം നടക്കാറുള്ള ഒരു ചെറുക്ഷേത്രത്തിന്റെ കമ്മിറ്റി ഭാരവാഹാണ്‌ മൂപ്പര്‍. തെയ്യം നടക്കാറുള്ള ദിവസവും നാട്ടിലെ കല്ല്യാണവീടുകളിലും ആളു കൂടുന്നിടത്തുമാണ്‌ മൂപ്പര്‌ പവറ്‌ കാണിക്കുക. വിശേഷദിവസങ്ങളില്‍ കട പൂട്ടി സില്‍ക്ക്‌ കുപ്പായവും സില്‍ക്കുമുണ്ടും നല്ല ഉയരമുള്ള കറുത്ത ചെരുപ്പും അണിഞ്ഞാണ്‌ മൂപ്പരുടെ എഴുന്നള്ളത്ത്‌. തെയ്യം കെട്ടുകാരന്റെ മുമ്പില്‍ കൈ കെട്ടി ഞെളിഞ്ഞു നില്‍ക്കും. ഉയരം കുറവായതിനാല്‍ കൃത്രിമമായി അതുണ്ടാക്കാന്‍ വൃഥാ ശ്രമിച്ചു നോക്കും, കാല്‍ വിരലുകളില്‍ നിന്ന്‌ ഉയരം കൂട്ടി നോക്കും. മൂപ്പരുടെ മകനടക്കമുള്ള, ഞങ്ങള്‍ മാറി നിന്ന്‌ ഇക്കളികളൊക്കെ കണ്ട്‌ വാപൊത്തി ചിരിക്കും.

സില്‍കു കുപ്പായം അണിയുന്നതും ഞെളിയുന്നതും നാട്ടിലെ നായന്‍മാരെ തോല്‍പ്പിക്കാനാണത്രെ. മാന്യദേഹം ഇദ്ദേഹമാണെന്നറിയിക്കാന്‍ എന്തും ത്യജിക്കും. ഏതെങ്കിലും നായര്‍ പൊതുകാര്യങ്ങളെക്കുറിച്ച്‌ ഒരഭിപ്രായം പറഞ്ഞാല്‍ അതങ്ങിനെയല്ലെന്ന്‌ സ്ഥാപിച്ചെടുക്കാന്‍ വല്ലാതെ പാടു പെടും. നാട്ടുകാര്‍ക്കിതൊക്കെ ഒരു രസമാണ്‌. ചിലപ്പോള്‍ മൂപ്പരെയിട്ട്‌ കുരങ്ങു കളിപ്പിക്കും. പലപ്പോഴും അക്കിടി പറ്റും. ഈഴവ മഹത്വം വിളമ്പുന്ന എന്തെല്ലാമോ ഫിലോസഫികള്‍ തട്ടിമൂളിക്കും (കേരളം ഈഴവരുടേതാണത്രേ, മറ്റുള്ളവരെല്ലാം കയ്യേറ്റക്കാരാണെന്ന കണ്ടെത്തലുകളെല്ലാം കേട്ട്‌ ഞങ്ങള്‍ കുട്ടികള്‍ ആത്മാഭിമാനകളാവാറുണ്ടായിരുന്നു.) സ്വന്തം മഹത്വം വിളമ്പാന്‍ അന്യരുടെ കുറ്റങ്ങള്‍ ഏറെ പറയും. ഈഴവകുടുംബത്തില്‍ അച്ഛന്‍മാര്‍ക്കുള്ള പ്രാധാന്യം, നായന്‍മാരുടെ ഇടയിലെ തകരാറുപിടിച്ച തറവാട്ടമ്മരീതി, നമ്പൂതിരിമാരുടെ സംബന്ധം അങ്ങിനെ അങ്ങിനെ.... ഈഴവ മഹത്വം പറയുമ്പോള്‍ തന്നെ സ്വന്തം ജേഷ്ടനേയും അനുജനേയും കുറ്റപ്പെടുത്താനും ചീത്തവിളിക്കാനും മൂപ്പര്‌ സമയം കണ്ടെത്തും.

ഇതൊക്കെ പറയുന്നത്‌ കാലത്തിന്‌ യോജിക്കാത്ത ഇത്തരം കോപ്രായങ്ങളുമായി മനുഷ്യന്‍ ഇന്നും ജീവിക്കുന്നു എന്നത്‌ വല്ലാതെ ഭയപ്പെടുത്തുന്നു എന്ന കാര്യം സൂചിപ്പിക്കാനാണ്‌. നേരത്തെ പറഞ്ഞ പാപ്പനെപോലെ ഒരാള്‍, ജാതിക്കോമരമായി, ബൂലോഗമാഷായി, മുനയുള്ള, മുള്ളുള്ള, ചൂരല്‍ വാക്കുകള്‍ ഉപയോഗിക്കുന്നു. ലജ്ജ തോന്നുന്നു ഈ മനുഷ്യനെ ചൊല്ലി. (http://chithrakaran.blogspot.com/)

സ്വന്തം പോസ്‌റ്റില്‍ ഇട്ട ഒരു മറുപടികമന്റു നോക്കൂ : http://nisaram.blogspot.com/2008/11/blog-post_24.html


ചിത്രകാരന്‍chithrakaran said...
ബ്ലോഗിലെ മര്യാദകളറിയാത്ത ശ്രീയെസെ...
മഹാമനസ്ക്കനായ നിന്റെ അമ്മയുടേയും അച്ചന്റേയും പേരുകള്‍ വിരോധമില്ലെങ്കില്‍ അറിയിക്കുക.അമ്മ ഇപ്പോഴും പഴയ ശൂദ്ര പാരംബര്യമൊക്കെ പുലര്‍ത്തുന്നുണ്ടൊ? നിലവിലുള്ള അച്ചന്‍ എന്നു വിശ്വസിക്കപ്പെടുന്ന ആള്‍ നായരോ നംബൂതിരിയോ? അയാളുടെ അഭിമനകരമായ പേര്‍?
നിനക്കു പെങ്ങള്‍മാര്‍ എത്ര പേരുണ്ട് ? അവര്‍ വയസ്സറിയിച്ചപ്പോല്‍ സവര്‍ണ്ണ ബ്രാഹമണ വ്യവസ്ഥിതിയുടെ ആചാരവിശ്വാസപ്രകാരം സ്ഥലത്തെ ബ്രാഹ്മണ ഗൃഹത്തില്‍ പോയി പെണ്ണ് സംബന്ധത്തിന് റെഡിയായി എന്ന് അറിയിക്കല്‍ ചടങ്ങ് നിന്റെ പിതാവായ പിള്ള(?) അനുഷ്ടിക്കുകയുണ്ടായോ? നിന്റെ ഭാര്യക്ക് ഇപ്പോഴും ബ്രാഹ്മണ സംബന്ധം അനുവദിച്ചിട്ടുണ്ടോ ? കുടുംബത്തില്‍ സംബന്ധം എന്ന ബ്രാഹ്മണ ലൈംഗീക സേവനങ്ങള്‍ ഇപ്പോഴും നല്‍കിപ്പോരുന്ന കുലിന നായര്‍ തറവാടു തന്നെയാണോ ഇപ്പോഴും താങ്കളുടേത്? അതോ അതെല്ലാം നിര്‍ത്തി , ഐടി കൂലിപ്പണി മാത്രമാക്കിയോ ?
തുടങ്ങിയ താങ്കളുടെ കുടുംബത്തിലെ പൂര്‍ണ്ണ വിവരങ്ങളെല്ലാം ബ്ലോഗിലൂടെ ലഭ്യമാക്കിയാല്‍ പഴയ ഭക്തിപ്രസ്ഥാന കാലഘട്ടം തന്നെ നമുക്ക് പുനസൃഷ്ടിക്കാമായിരുന്നു.

ചിത്രകാരന്‍ പോസ്റ്റില്‍ അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തിനപ്പുറം വ്യക്തിപരമായ വിവരങ്ങള്‍ അന്വേഷിച്ച് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ ആരെയും അധികാരപ്പെടുത്തിയിട്ടോ അനുമതി നല്‍കിയിട്ടോ ഇല്ല.

പൊലയാടിമോന്‍ കേരളബാര്‍ബര്‍ നായരുടെ ശിക്ഷ്യനായി വിഢിത്തങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് സന്ദേശകാവ്യങ്ങളൊക്കെയൊന്നു വായിച്ച് നായര്‍ മാഹാത്മ്യം കുറച്ചു മനസ്സിലാക്കുന്നതും,നാണക്കേട് ഒഴിവാക്കാന്‍ സഹായിക്കും.
സ്വന്തം അഭിപ്രായത്തിനു വിരുദ്ധമായ അഭിപ്രായങ്ങള്‍ കാണുമ്പോള്‍ ബ്ലോഗറിന്റെ കുടുംബത്തിന്റെ വേരന്വേഷിച്ചിറങ്ങുന്ന ജാതിക്കോമരങ്ങള്‍ മുകളില്‍ പറഞ്ഞ അന്വേഷണങ്ങള്‍ക്കുള്ള മറുപടി എഴുതാനുള്ള അവകാശം ബ്ലോഗിലെ ആയിരക്കണക്കിനു ബ്ലോഗര്‍മാര്‍ക്ക് അനുവദിക്കുകയാണു ചെയ്യുന്നത്.
അത് ആശാസ്യമല്ലാത്ത വ്യക്തി വിരോധങ്ങള്‍ക്ക് ഇടവരുത്തുന്നതിനാല്‍ അതിന്റെ മറുപക്ഷ സാധ്യതകള്‍ താങ്കളുടെ അറിവിലേക്കായി മാത്രം സൂചിപ്പിച്ചതാണ്. താങ്കളുടെ കുടുബത്തെക്കുറിച്ചോ താങ്കളെക്കുറിച്ചുപോലുമോ ഒന്നും അറിയാന്‍ ചിത്രകാരന്‍ ആഗ്രഹിക്കുന്നില്ല.
ചിത്രകാരന്‍ ബ്ലോഗ് എഴുതുന്നത് ഏതോ ഒരു ശ്രേയസ്സോ,അല്ലെങ്കില്‍ മറ്റൊരു ബ്ലോഗറോ മാനസാന്തരപ്പെടുവാനല്ല , ആരെയെങ്കിലും ജയിക്കനോ,അംഗീകാരത്തിനോ അല്ല. അതായത് ഏതെങ്കിലും ഒരു പ്രത്യേക നായരേയോ,മറ്റു ഏതെങ്കിലും ജാതിക്കോമരത്തേയോ ആക്ഷേപിക്കാനല്ല. മറിച്ച് ജാതിയില്‍ ദുരഭിമാനിക്കുന്നവര്‍ ജാതിയുടെ അപമാനത്തിന്റെ കൂടി അവകാശികളാണെന്നു ബോധ്യപ്പെടുത്താനാണ്. അത് ഒരു വ്യക്തിയോടുള്ള വ്യക്തി വിദ്വേഷമല്ല.
നിര്‍ഭാഗ്യവശാല്‍ താങ്കള്‍ക്ക് ചിത്രകാരന്റെ ചിന്തകളെ മനസ്സിലാക്കാന്‍ തക്ക മാനസ്സിക വികാസം ഉണ്ടായിട്ടില്ലാത്തതിന്നല്‍ ചിത്രകാരന്റെ മൈരു വടിക്കാനുള്ള ആഗ്രഹം ശ്രേയസ് ഉപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥന. കുറെ കൊല്ലങ്ങള്‍ തന്നെ താങ്കള്‍ക്ക് അതിനു വേണ്ടിവരും. അത്രയും കാലം തന്നെപ്പോലുള്ള ഒരു വിളക്കിത്തല നായരുടെ മുന്നില്‍ ഇരുന്നുതരാന്‍ സമയക്കുറവുണ്ട്.
താങ്കളുടെ ദുരുദ്ധേശപരമായ കമന്റുകള്‍ തുടര്‍ന്നും ഡിലിറ്റ് ചെയ്യപ്പെടാം. അതു ചിത്രകാരന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കും.


November 25, 2008 11:29 AM

Saturday, November 15, 2008

SMS രാജിക്കത്ത്‌

SMS രാജിക്കത്ത്‌ ചരിത്രത്തിലാദ്യമാണോ ആവോ. സാഹിത്യഅക്കാദമി പ്രസിഡണ്ട്‌ എം. മുകൂന്ദന്‍ എസ്‌.എം.എസ്‌ വഴി സാംസ്‌കാരിക മന്ത്രിക്ക്‌ രാജി സമര്‍പ്പിച്ചത്രെ. കേമം തന്നെ കെങ്കേമം. മലയാളിക്കേതായാലും ഈ ഉത്തരാധുനിക രാജിക്കത്ത്‌ പുതുമയുള്ളതു തന്നെ. മേതില്‍ രാധാകൃഷ്‌ണന്‍ പോലും ഞെട്ടി എന്നാണ്‌ കേള്‍ക്കുന്നത്‌.

Monday, November 10, 2008

പേരുമാറ്റം

ബ്ലോഗില്‍ പെരുമാറാന്‍ പേരൊരു തടസ്സാവില്ലെന്ന്‌
പല ബ്ലോഗര്‍മാരുടേയും പേര്‌ കണ്ടപ്പോള്‍ ഉറപ്പായി
ക്രിയാപദങ്ങള്‍ പോലും പേരാക്കി മാറ്റാം
എന്തായാലും ഇപ്പേരൊന്നു മാറ്റാനാ എന്റെ തീരുമാനം
നിങ്ങള്‍ക്കു നല്ലതെന്നു തോന്നുന്ന ഒരു പേരു എനിക്കിടാമോ ?

ആരുടേയും നിര്‍ദ്ദേശം ഉണ്ടായില്ലെങ്കില്‍
ഇനി മുതല്‍ പേര്‌
" നേതി "
എന്നാക്കി മാറ്റുന്നു !

Saturday, November 8, 2008

കേശവന്റെ വിലാപങ്ങള്‍

താഹ മാടായിക്കൊപ്പം 'പച്ചകുതിര'പ്പുറത്തു കയറിയപ്പോള്‍
സാക്ഷാല്‍ മുകുന്ദന്‍ തമ്പുരാന്‌ തോന്നിയത്രെ ;
കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍
കാലഹരണപ്പെട്ട കാലത്തിന്റെ പുണ്യവാളനാണെന്ന്‌


പിന്നെ പിണറായി പുതിയ കാലത്തിന്റെ പ്രവാചകനുമായി।

ഇക്കേശവന്റെ വിലാപത്തിന്റെ ഗതി അന്നേ പലരും പറഞ്ഞതാ।
ആരു ചെവിക്കൊള്ളാന്‍, ചെമ്പുതകിടില്‍ തീര്‍ത്ത ഇഎം.എസ്സിന്റെ
ശില്‍പമായിരുന്നല്ലൊ മുഖപടം।
ആ മുഖപടത്തിനുള്ളില്‍ മാറാത്ത മുകുന്ദന്‍ മാറിയ കാലത്തെ
മാര്‍ക്‌സിസ്റ്റുകളെ കുരങ്ങു കളിപ്പിച്ചത്‌ ആരറിഞ്ഞു ?

ഒരു കാലത്ത്‌ മുകുന്ദനെയും ടി. പത്മനാഭനേയും
കമ്മ്യൂണിസ്റ്റു വിരുദ്ധനായാണ്‌
മലയാളി കമ്മ്യൂണിസ്റ്റുകള്‍ കക്ഷി ചേര്‍ത്തത്‌
അരാജകവാദി, യുവാക്കളെ മയക്കുമരുന്നിലേക്കാകര്‍ഷിപ്പിച്ച്‌
വഴി തെറ്റിക്കുന്നവന്‍ എന്നീ പഴികള്‍ വേറേയും

മുകുന്ദനും ടി.പത്മനാഭനും നിന്നിടത്തുനിന്നും തരിമ്പും ചലിച്ചിട്ടുമില്ല
മറുകണ്ടം ചാടിയതും മാറിയതും മാര്‍ക്‌സിസ്റ്റുകളാണെന്ന്‌
മുകുന്ദനും വരികള്‍ക്കിടയിലൂടെ വിലപിക്കുന്നു

ടി.പത്മനാഭനാവട്ടെ ദൂര്‍ഭൂതത്തെ എം.എന്‍.വിജയനില്‍
ആവാഹിച്ച്‌ ശേഷം നദിയിലൊഴുക്കി


പിന്നീടു വന്ന, കൂട്ടത്തില്‍ വായിക്കാന്‍, ഈ വിഷയത്തെക്കുറിച്ച്‌ മറ്റു ചിലരുടെ പോസ്‌റ്റുകള്‍ :

Thursday, November 6, 2008

മുഖംമൂടി വിപ്ലവം

തെരുവോരങ്ങളില്‍ ബോംബുപൊട്ടിയ ദിനങ്ങളില്‍,

കാശ്‌മീരില്‍ കശ്‌മല മലയാളികളിലാരൊക്കെയോ പോയി മരിച്ച നാളില്‍,

മാധ്യമ വരാന്തകളില്‍ നെടുനീളന്‍ ചര്‍ച്ചകള്‍

എന്‍.ഡി.എഫ്‌., പി.ഡി.പി,. സംഘപരിവാര്‍, ജമാഅത്തെ ഇസ്സാമി....

അങ്ങിനെ അങ്ങിനെ....

കക്ഷി രാഷ്ടീയക്കാരന്‍ അപലപിച്ചു

സാംസ്‌കാരിക നായകന്‍മാര്‍ ഒളിച്ചിരുന്നു

ചെയ്‌തു കൂട്ടിയവര്‍ വേദികളില്‍ വന്ന്‌ ന്യായീകരിച്ചു

വോട്ടിന്റെ കണക്കോര്‍ത്ത്‌ നേതാക്കള്‍ മൗനം ഭുജിച്ചു,

ചിലര്‍ കാടടച്ചു വെടിവെച്ചു।

എന്‍.ഡി.എഫിന്റേയും പി.ഡി.പിയുടേയും വോട്ട്‌

യു.ഡി.എഫിന്‌ വേണ്ടെന്ന്‌ തങ്കച്ചന്‍ പറഞ്ഞു

ചിലയിടങ്ങളില്‍ മുറുമുറുപ്പ്‌

ഇന്നിതാ സിനിമാ നിര്‍മ്മാതാവും നിലമ്പൂര്‍ പഞ്ചായത്തു പ്രസിഡണ്ടുമായ

ആ്‌ര്യാടന്‍ ഷൗക്കത്ത്‌ തുറന്നടിച്ചിരിക്കുന്നു

ജമാഅത്തെ ഇസ്ലാമിക്കാര്‍, ദേശദ്രോഹികളാണെന്ന്‌

എനിക്കൊരു സംശയം:

കമ്മ്യൂണിസ്റ്റു ഭാഷയില്‍ "ഫ്യൂഡല്‍", "പിന്തിരിപ്പന്‍", "മൂരാച്ചി"

കോണ്‍ഗ്രസ്സുകാര്‍ കാണിച്ച ആ ചങ്കൂറ്റമെങ്കിലും

എന്തുകൊണ്ട്‌ കമ്മ്യൂണിസ്റ്റു സഖാക്കള്‍ കാണിച്ചില്ല ?

.........................................................

ഞാനൊന്നാ ചരിത്രവും വര്‍ത്തമാനവും പരതി നോക്കട്ടെ

നമുക്കു പിന്നീടു കാണാം

Tuesday, November 4, 2008

പശുപതിമാഷ്‌

എന്റെ ഒരു അദ്ധ്യാപകനുണ്ടായിരുന്നു. 'പശുപതിമാഷ്‌"
പാര്‍ട്ടിക്ക്‌ മുമ്പില്‍ മുട്ടു മടക്കാത്ത ഒരു നല്ല അദ്ധ്യാപകന്‌,
പാര്‍ട്ടി അടിമത്വം പേറുന്ന ഞങ്ങളുടെ നാട്ടുകാര്‍ ഇട്ട ഇരട്ടപേരാണിത്‌ .
ഞങ്ങളെയൊക്കെ പഠിപ്പിക്കാനുള്ളത്‌ പാഠഭാഗങ്ങള്‍ ഭംഗിയായി പഠിപ്പിച്ചുകഴിഞ്ഞും
സ്വാഭാവികമായും ഒരു അദ്ധ്യാപകന്‌ ഒഴിവുള്ള സമയമത്രയും
അദ്ദേഹം പശുപാലനത്തിനായി ചിലവഴിച്ചതുവഴി വന്ന പേര്‌.
അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നല്ലൊരു മില്‍ക്‌ സൊസൈറ്റിയും നാട്ടില്‍ തുടങ്ങി.
പാവപ്പെട്ട ഒട്ടേറെ പേര്‍ക്ക്‌ അതുകൊണ്ടും ഗുണമുണ്ടായി.
വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ബയോഗ്യാസ്‌ പ്ലാന്റ്‌.... അങ്ങിനെ പല നല്ല പ്രവര്‍ത്തനങ്ങളും.
ഇന്ന്‌ ജനകീയാസൂത്രണത്തിലുടെ വന്ന പല പ്രവര്‍ത്തനങ്ങള്‍ക്കും
അന്ന്‌ ഈ അദ്ധ്യാപകന്‍ ഒരാളുടെ ശ്രമഫലമായി നാട്ടില്‍ നടന്നിരുന്നു.
എന്തു ഗുണമുണ്ടായിട്ടെന്താ കാര്യം. പാര്‍ട്ടിക്ക്‌ വെളിയില്‍ ഇങ്ങിനെയൊരാള്‍...
വല്ലാതെ പരിഹസിക്കപ്പെട്ടു...
സ്‌കൂള്‍ ചുമരുകളില്‍ സഖാക്കല്‍ കമ്മ്യൂണിസ്റ്റു പച്ചകൊണ്ട്‌വലുതായി എഴുതിവെക്കും "പശുപതി " പുരാണങ്ങള്‍.

പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും ഉപദ്രവങ്ങളും സഹിക്കാതെ അവസാനം അദ്ദേഹം വോളണ്ടറി റിട്ടയര്‍മെന്റ്‌ വാങ്ങിച്ച്‌ കുടുംബസമേതം നാടു വിട്ടുപോയി.
സമാനമായ ഒരു സംഭവം ഇതാ :
.
.
.
.
.
.
.
.
.
.
.
.
.
കാര്യങ്ങള്‍ ഈ ബ്ലോഗില്‍ : ഡാനിഷ് മജീദിന്റെ കഥ http://njjoju.blogspot.com/2008/11/blog-post.html
എതൊരു നന്മയേയും സ്വന്തം കളത്തിലല്ലെങ്കില്‍ തിന്മയായി ചിത്രീകരിക്കുന്ന, അക്രമിക്കുന്ന, ആടിനെ പട്ടിയാക്കുന്ന ഒരു വിഭാഗം ആളുകള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ തണല്‍ പറ്റി, നാടിനു ശാപമായി വളര്‍ന്നു വന്നിട്ടുണ്ടോ ? നാട്ടിന്‍പുറങ്ങളില്‍ തുടങ്ങി സര്‍ക്കാര്‍ ഓഫീസുകള്‍ യൂണിവേഴ്‌സിറ്റികള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ഇത്തരം ആളുകള്‍ തന്നെ പൊതുപ്രവര്‍ത്തകരായി ഞെളിയുന്നത്‌. അങ്ങിനെയാണോ കേരളം സി.പി.എം. ഭൂരിപക്ഷ പ്രദേശം എന്ന പേരു നേടിയെടുത്തത്‌ ?