Saturday, November 15, 2008

SMS രാജിക്കത്ത്‌

SMS രാജിക്കത്ത്‌ ചരിത്രത്തിലാദ്യമാണോ ആവോ. സാഹിത്യഅക്കാദമി പ്രസിഡണ്ട്‌ എം. മുകൂന്ദന്‍ എസ്‌.എം.എസ്‌ വഴി സാംസ്‌കാരിക മന്ത്രിക്ക്‌ രാജി സമര്‍പ്പിച്ചത്രെ. കേമം തന്നെ കെങ്കേമം. മലയാളിക്കേതായാലും ഈ ഉത്തരാധുനിക രാജിക്കത്ത്‌ പുതുമയുള്ളതു തന്നെ. മേതില്‍ രാധാകൃഷ്‌ണന്‍ പോലും ഞെട്ടി എന്നാണ്‌ കേള്‍ക്കുന്നത്‌.

4 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഉത്തരോത്തരാധുനികതയുടെ കാലത്ത് SMS ലല്ലേ എല്ലാം. ഇതായിട്ടെന്തിന് കുറക്കണം?

-: നീരാളി :- said...

അതേ അതേ ഉത്തരാധുനിക കാലത്ത്‌ എസ്‌.എം.എസിലൂടെയും കാറ്റടിക്കാറുണ്ട്‌ ചിലപ്പോഴൊക്കെ. വാലാട്ടലിന്റെ ഉശിരനുസരിച്ചാണീ കാറ്റിന്റെ വേഗവ്യത്യാസം എന്നു മാത്രം.

ഭൂമിപുത്രി said...

SMS അയച്ച് വിവാഹമോചനം നടത്താമെങ്കില്‍പ്പിന്നെ രാജിവെയ്ക്കാനാ പാട്?

-: നീരാളി :- said...

ഹെ, ഹെ... എവിടെ പാട്‌.
പെടാപാട്‌ പെടുന്നത്‌
ആശ്രിതന്‍മാരെ ന്യായീകരിക്കുന്ന
ആധുനിക ബൂലോഗഭൂമിപുത്രിമാരാണല്ലൊ.