Showing posts with label മുഖംമൂടി വിപ്ലവം. Show all posts
Showing posts with label മുഖംമൂടി വിപ്ലവം. Show all posts

Friday, January 2, 2009

ജനകീയജനാധിപത്യ വിപ്ലവം

പുതുവര്‍ഷ പുലരിയില്‍ മലയാളികള്‍ കോടികള്‍ കള്ളു കുടിച്ചു തുലച്ചെന്നും, മാര്‍ക്‌സിസ്‌റ്റ്‌ു തമ്പ്രാക്കന്‍മാര്‍ പോലിസ്‌ സ്‌റ്റേഷന്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിച്ചുകൊണ്ടും പോയെന്നും മറ്റുമുള്ള പതിവു വാര്‍ത്തകളോടെ തന്നെയാണ്‌ മലയാളി 2009നേയും വരവേറ്റത്‌.

പോലീസ്‌ സ്‌റ്റേഷനുകള്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിച്ചുകോണ്ടുപോവുക എന്ന സി.പി.എം. ഏര്‍പ്പാട്‌ കേരളത്തില്‍ തുടങ്ങിയിട്ട്‌ നാളുകളേറെയായി. പോലീസ്‌ സ്‌റ്റേഷനുകള്‍ക്കു മുമ്പില്‍ വെച്ചുതന്നെ ബോംമ്പ്‌ നിര്‍മ്മിക്കുമെന്ന്‌ ഗീര്‍വാണം വിട്ട ആഭ്യന്തരമന്ത്രി ഭരിക്കു്‌ന്ന നാട്ടിലെ ജനാധിപത്യം ഇവ്വണ്ണമാവും.

"ഭരണകൂടത്തിന്റെ മര്‍ദ്ദന കേന്ദ്രങ്ങളാണ്‌ പോലീസ്‌ സ്‌റ്റേഷനുകള്‍" എന്ന പഴയ പല്ലവിയൊന്നും ഇക്കൂട്ടര്‍ ഇപ്പോള്‍ പറയാറില്ല. ഭരിക്കുന്നതും നമ്മള്‍, ഭരിക്കപ്പെടുന്നതും നമ്മള്‍, പോലീസും നമ്മള്‍, ക്രിമിനലുകളും നമ്മള്‍.... " അങ്ങിനെ അങ്ങിനെയുള്ള ജനകീയജനാധിപത്യ വിപ്ലവകാലത്ത്‌ ഇതിലൊക്കെ അതിശയം കൂറുന്ന പൊതുജനം പണ്ടേ കഴുത തന്നെ.

ഇന്ന്‌ ഡിവൈഏഫ്‌ഐ ക്കാരന്‍ പോലീസ്‌ സ്‌റ്റേഷന്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിക്കുന്നതുപോലെ നാളെ സംഘപരിവാറുകാരനും എന്‍ഡിഎഫു കാരനും ജമാഅത്തെ ഇസ്ലാമിക്കാരനും നക്‌സലേറ്റുകാരനും അതുപോലെ ചെയ്‌താല്‍ നാം ഏതു വകുപ്പിലാണോ ഇതിനെയൊക്കെ വകയിരുത്തുക എന്നൊരു സംശയം ഈയുള്ളവനുണ്ട്‌.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്റ്റ്‌) ഇന്ത്യന്‍ ഭരണഘടനേയും അതിന്റെ ജനാധിപത്യസമ്പ്രദായങ്ങളേയും മാനിച്ചുകൊണ്ട്‌ അതില്‍ ഇടപെടുന്ന ഒരു കക്ഷിരാഷ്ട്രീയപാര്‍ട്ടിയായി മാറിയിട്ട്‌ കാലം കുറേയേറെയായി. മതവര്‍ഗ്ഗീയത പ്രചരിപ്പിച്ചുകൊണ്ടിരുന്ന എന്‍.ഡി.എഫ്‌, ജമാഅത്തെ ഇസ്ലാമി, നക്‌സലേറ്റുകള്‍ തുടങ്ങിയ തീവ്രവാദി സംഘടനകള്‍ രാഷ്ട്രീയപാര്‍ട്ടികളായി രൂപം മാറുന്ന ഒരു കാലത്താണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. ഭരണകൂട പാര്‍ട്ടിയായി മാറി കഴിഞ്ഞാല്‍ എന്തു തോന്ന്യാസവും ചെയ്യാം എന്ന പഴുതറിഞ്ഞാവാം ഇവരും ഈ ഏര്‍പ്പാടിനു തുനിഞ്ഞിറങ്ങിയത്‌.

അധികാരവും പണവും ഉള്ളവന്‌ നിയമപാലന സംവിധാനങ്ങളേയും എന്തിന്‌ കോടതികളെപോലും സ്വാധീനിക്കാമെന്നും കയ്യേറ്റം ചെയ്യാമെന്നും അതില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍, (ഇവിടെ അഭയയുടെ ഘാതകരും സംഘപരിവാറുകാരനും എന്‍ഡിഎഫുകാരനും ഒരേ തൂവല്‍പക്ഷികള്‍ ) നാളെ പുതു തലമുറക്കു മുമ്പില്‍ മറുപടി പറയേണ്ടി വരും.

Thursday, November 6, 2008

മുഖംമൂടി വിപ്ലവം

തെരുവോരങ്ങളില്‍ ബോംബുപൊട്ടിയ ദിനങ്ങളില്‍,

കാശ്‌മീരില്‍ കശ്‌മല മലയാളികളിലാരൊക്കെയോ പോയി മരിച്ച നാളില്‍,

മാധ്യമ വരാന്തകളില്‍ നെടുനീളന്‍ ചര്‍ച്ചകള്‍

എന്‍.ഡി.എഫ്‌., പി.ഡി.പി,. സംഘപരിവാര്‍, ജമാഅത്തെ ഇസ്സാമി....

അങ്ങിനെ അങ്ങിനെ....

കക്ഷി രാഷ്ടീയക്കാരന്‍ അപലപിച്ചു

സാംസ്‌കാരിക നായകന്‍മാര്‍ ഒളിച്ചിരുന്നു

ചെയ്‌തു കൂട്ടിയവര്‍ വേദികളില്‍ വന്ന്‌ ന്യായീകരിച്ചു

വോട്ടിന്റെ കണക്കോര്‍ത്ത്‌ നേതാക്കള്‍ മൗനം ഭുജിച്ചു,

ചിലര്‍ കാടടച്ചു വെടിവെച്ചു।

എന്‍.ഡി.എഫിന്റേയും പി.ഡി.പിയുടേയും വോട്ട്‌

യു.ഡി.എഫിന്‌ വേണ്ടെന്ന്‌ തങ്കച്ചന്‍ പറഞ്ഞു

ചിലയിടങ്ങളില്‍ മുറുമുറുപ്പ്‌

ഇന്നിതാ സിനിമാ നിര്‍മ്മാതാവും നിലമ്പൂര്‍ പഞ്ചായത്തു പ്രസിഡണ്ടുമായ

ആ്‌ര്യാടന്‍ ഷൗക്കത്ത്‌ തുറന്നടിച്ചിരിക്കുന്നു

ജമാഅത്തെ ഇസ്ലാമിക്കാര്‍, ദേശദ്രോഹികളാണെന്ന്‌

എനിക്കൊരു സംശയം:

കമ്മ്യൂണിസ്റ്റു ഭാഷയില്‍ "ഫ്യൂഡല്‍", "പിന്തിരിപ്പന്‍", "മൂരാച്ചി"

കോണ്‍ഗ്രസ്സുകാര്‍ കാണിച്ച ആ ചങ്കൂറ്റമെങ്കിലും

എന്തുകൊണ്ട്‌ കമ്മ്യൂണിസ്റ്റു സഖാക്കള്‍ കാണിച്ചില്ല ?

.........................................................

ഞാനൊന്നാ ചരിത്രവും വര്‍ത്തമാനവും പരതി നോക്കട്ടെ

നമുക്കു പിന്നീടു കാണാം

Tuesday, November 4, 2008

പശുപതിമാഷ്‌

എന്റെ ഒരു അദ്ധ്യാപകനുണ്ടായിരുന്നു. 'പശുപതിമാഷ്‌"
പാര്‍ട്ടിക്ക്‌ മുമ്പില്‍ മുട്ടു മടക്കാത്ത ഒരു നല്ല അദ്ധ്യാപകന്‌,
പാര്‍ട്ടി അടിമത്വം പേറുന്ന ഞങ്ങളുടെ നാട്ടുകാര്‍ ഇട്ട ഇരട്ടപേരാണിത്‌ .
ഞങ്ങളെയൊക്കെ പഠിപ്പിക്കാനുള്ളത്‌ പാഠഭാഗങ്ങള്‍ ഭംഗിയായി പഠിപ്പിച്ചുകഴിഞ്ഞും
സ്വാഭാവികമായും ഒരു അദ്ധ്യാപകന്‌ ഒഴിവുള്ള സമയമത്രയും
അദ്ദേഹം പശുപാലനത്തിനായി ചിലവഴിച്ചതുവഴി വന്ന പേര്‌.
അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നല്ലൊരു മില്‍ക്‌ സൊസൈറ്റിയും നാട്ടില്‍ തുടങ്ങി.
പാവപ്പെട്ട ഒട്ടേറെ പേര്‍ക്ക്‌ അതുകൊണ്ടും ഗുണമുണ്ടായി.
വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ബയോഗ്യാസ്‌ പ്ലാന്റ്‌.... അങ്ങിനെ പല നല്ല പ്രവര്‍ത്തനങ്ങളും.
ഇന്ന്‌ ജനകീയാസൂത്രണത്തിലുടെ വന്ന പല പ്രവര്‍ത്തനങ്ങള്‍ക്കും
അന്ന്‌ ഈ അദ്ധ്യാപകന്‍ ഒരാളുടെ ശ്രമഫലമായി നാട്ടില്‍ നടന്നിരുന്നു.
എന്തു ഗുണമുണ്ടായിട്ടെന്താ കാര്യം. പാര്‍ട്ടിക്ക്‌ വെളിയില്‍ ഇങ്ങിനെയൊരാള്‍...
വല്ലാതെ പരിഹസിക്കപ്പെട്ടു...
സ്‌കൂള്‍ ചുമരുകളില്‍ സഖാക്കല്‍ കമ്മ്യൂണിസ്റ്റു പച്ചകൊണ്ട്‌വലുതായി എഴുതിവെക്കും "പശുപതി " പുരാണങ്ങള്‍.

പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും ഉപദ്രവങ്ങളും സഹിക്കാതെ അവസാനം അദ്ദേഹം വോളണ്ടറി റിട്ടയര്‍മെന്റ്‌ വാങ്ങിച്ച്‌ കുടുംബസമേതം നാടു വിട്ടുപോയി.
സമാനമായ ഒരു സംഭവം ഇതാ :
.
.
.
.
.
.
.
.
.
.
.
.
.
കാര്യങ്ങള്‍ ഈ ബ്ലോഗില്‍ : ഡാനിഷ് മജീദിന്റെ കഥ http://njjoju.blogspot.com/2008/11/blog-post.html
എതൊരു നന്മയേയും സ്വന്തം കളത്തിലല്ലെങ്കില്‍ തിന്മയായി ചിത്രീകരിക്കുന്ന, അക്രമിക്കുന്ന, ആടിനെ പട്ടിയാക്കുന്ന ഒരു വിഭാഗം ആളുകള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ തണല്‍ പറ്റി, നാടിനു ശാപമായി വളര്‍ന്നു വന്നിട്ടുണ്ടോ ? നാട്ടിന്‍പുറങ്ങളില്‍ തുടങ്ങി സര്‍ക്കാര്‍ ഓഫീസുകള്‍ യൂണിവേഴ്‌സിറ്റികള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ഇത്തരം ആളുകള്‍ തന്നെ പൊതുപ്രവര്‍ത്തകരായി ഞെളിയുന്നത്‌. അങ്ങിനെയാണോ കേരളം സി.പി.എം. ഭൂരിപക്ഷ പ്രദേശം എന്ന പേരു നേടിയെടുത്തത്‌ ?

Wednesday, October 22, 2008

മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ

കക്ഷി രാഷ്ട്രീയം നമ്മെ വല്ലാത്ത
ഒരു കറുത്ത യുഗത്തേക്കാണോ
കൂട്ടി കൊണ്ടു പോവുന്നത്‌ ?

അധികാരമോഹമൂലം എന്തു നെറികേടും ചെയ്‌തുകൂട്ടാം
എന്ന്‌ എന്റെ നാട്ടുകാര്‍ പോലും തെളിയിച്ചുകൊണ്ടിരിക്കുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ ഇത്രയും വില കൊടുക്കേണ്ടി വരുന്നത്‌
അതിന്റെ കത്തുന്ന കനലിലൂടെ നടന്നു വന്നവര്‍ക്കു തന്നെയോ,
മുതലെടുക്കുന്നതും ഈ കനല്‍
താണ്ടി പട്ടുമെത്തയിലിരിക്കുന്നവനും എന്നത്‌ എന്തൊരു വൈപരീത്യം.


യുവപക്ഷത്തു നിന്നുകൊണ്ട്‌ ഷിനാസ്‌ പറയുന്നത്‌ വായിക്കുക :

മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ