Thursday, May 6, 2010

കൂട്ടി കൊടുപ്പിനായി നാട്ടുകാരെ തച്ചു കൊല്ലുന്നു

കോഴിക്കോട്‌ ജില്ലയിലെ കിനാലൂരില്‍ ഭൂ മാഫിയാ സംഘങ്ങള്‍ക്കു വേണ്ടി നിര്‍മ്മിക്കുന്ന കൂറ്റന്‍ റോഡ്‌ നിര്‍മ്മാണ സര്‍വ്വേ തടഞ്ഞ നാട്ടുകാരെ 'സിപിഎമ്മിന്റെ പോലീസൂകാര്‍' തച്ചു കൊല്ലുന്നു.

ഉപഗ്രഹ നഗരമെന്നും സെസ്‌ എന്നും മലേഷ്യന്‍ കമ്പനി വരുന്നെന്നും മറ്റും പ്രചരിച്ചിച്ച്‌ കിനാലൂര്‍, വ്യവസായ മന്ത്രിയടക്കമുള്ള ഉന്നതന്‍മാരുടെ ശിങ്കിടികളായ ഭൂ മാഫീയാ സംഘങ്ങളുടെ ഊഹകച്ചവടവേദിയായിട്ട്‌ കുറേ കാലമായി.

കാര്യങ്ങളൊക്കെ വെളിച്ചത്തായപ്പോള്‍ മന്ത്രിയുടെ കെഎസ്‌ഐഡിസി. കുറച്ചു മാത്രം ഭൂമി എറ്റെടുത്ത്‌ പ്രൊജക്ടുകള്‍ തയ്യാറാക്കി. ഈ ചെറിയൊരു വ്യവസായ വികസന കേന്ദ്രത്തിലേക്ക്‌ കോഴിക്കോട്ടു നിന്നും കൂറ്റന്‍വീതിയില്‍ റോഡ്‌ പണിയാരംഭിച്ചപ്പോള്‍ നാട്ടുകാര്‍ പലയിടങ്ങളിലായി പണി തടഞ്ഞു.

നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട്‌ കേരളത്തിലങ്ങോളമിങ്ങോളം നടന്ന സമരങ്ങളുടെ പശ്ചാത്തലത്തില്‍ വോട്ടു നഷ്ടപ്പെടും എന്ന്‌ എന്ന്‌ കക്ഷി രാഷ്ട്രീയക്കാരന്‌ ബോദ്ധ്യമായതിനാല്‍ പ്രധാനമന്ത്രിവരെ നിവേദനവുമായി അവര്‍ മുട്ടു മടക്കി.
എന്നാല്‍ ഇവിടെയെന്താണ്‌ സിപിഎം ഇങ്ങിനെ എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്‌. നേതൃത്വത്തിലെ ചിലരുടെ ആര്‍ത്തിയും കള്ളക്കളികളും കച്ചവട താല്‍പര്യങ്ങളും മാത്രം.


ഈ ചെറിയൊരു വ്യവസായ വികസന കേന്ദ്രത്തിന്‌ ഇത്രയധികം വീതിയിലെന്തിനാണൊരു റോഡ്‌ എന്ന ജനയുക്തി ജൈവികമായി, ചാണകവെള്ളമായി ഭരണാധികാരികളുടെ മുഖത്ത്‌ ചീറ്റിയടുക്കുമ്പോള്‍ പകച്ചു പോവേണ്ടത്‌ കൂട്ടിക്കൊടുപ്പ്‌ തൊഴിലാക്കിയ രാഷ്ട്രീയ ദല്ലാളന്‍മാരാണ്‌.

കര്‍ഷകരുടേയും തൊഴിലാളികളുടേയും ബഹുജനങ്ങളുടേയും പക്ഷത്ത്‌ നിന്ന്‌ സംസാരിക്കുന്നു എന്ന മുഖം മൂടിയണിഞ്ഞ്‌, നെറികേടുകളിലേക്ക്‌ കൂപ്പു കുത്തുന്ന സിപിഎമ്മാണ്‌ ഇവിടേയും പ്രതിസ്ഥാനത്തുള്ളത്‌.

പോലീസുകാര്‍ക്ക്‌ വേണ്ടി നാട്ടുകാരെ ചൂണ്ടിക്കാട്ടാനും ഒറ്റുകൊടുക്കാനും സഖാക്കള്‍ മുന്നില്‍ തന്നെയുണ്ട്‌....... ചെന്നായ്‌ക്കള്‍...



3 comments:

Rejeesh Sanathanan said...

“സഖാവ്” എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ മാറിപ്പോയില്ലേ....

Rejeesh Sanathanan said...
This comment has been removed by the author.
മനുഷ്യസ്നേഹി said...

സഖാക്കളേ മൂന്നൊട്ട്‌ എന്നുള്ളതു ചെന്നായ്ക്കളേ മൂന്നൊട്ട്‌ എന്നാകുന്നു പിണറായി പട പറയുംബോൾ