Friday, January 2, 2009

ജനകീയജനാധിപത്യ വിപ്ലവം

പുതുവര്‍ഷ പുലരിയില്‍ മലയാളികള്‍ കോടികള്‍ കള്ളു കുടിച്ചു തുലച്ചെന്നും, മാര്‍ക്‌സിസ്‌റ്റ്‌ു തമ്പ്രാക്കന്‍മാര്‍ പോലിസ്‌ സ്‌റ്റേഷന്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിച്ചുകൊണ്ടും പോയെന്നും മറ്റുമുള്ള പതിവു വാര്‍ത്തകളോടെ തന്നെയാണ്‌ മലയാളി 2009നേയും വരവേറ്റത്‌.

പോലീസ്‌ സ്‌റ്റേഷനുകള്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിച്ചുകോണ്ടുപോവുക എന്ന സി.പി.എം. ഏര്‍പ്പാട്‌ കേരളത്തില്‍ തുടങ്ങിയിട്ട്‌ നാളുകളേറെയായി. പോലീസ്‌ സ്‌റ്റേഷനുകള്‍ക്കു മുമ്പില്‍ വെച്ചുതന്നെ ബോംമ്പ്‌ നിര്‍മ്മിക്കുമെന്ന്‌ ഗീര്‍വാണം വിട്ട ആഭ്യന്തരമന്ത്രി ഭരിക്കു്‌ന്ന നാട്ടിലെ ജനാധിപത്യം ഇവ്വണ്ണമാവും.

"ഭരണകൂടത്തിന്റെ മര്‍ദ്ദന കേന്ദ്രങ്ങളാണ്‌ പോലീസ്‌ സ്‌റ്റേഷനുകള്‍" എന്ന പഴയ പല്ലവിയൊന്നും ഇക്കൂട്ടര്‍ ഇപ്പോള്‍ പറയാറില്ല. ഭരിക്കുന്നതും നമ്മള്‍, ഭരിക്കപ്പെടുന്നതും നമ്മള്‍, പോലീസും നമ്മള്‍, ക്രിമിനലുകളും നമ്മള്‍.... " അങ്ങിനെ അങ്ങിനെയുള്ള ജനകീയജനാധിപത്യ വിപ്ലവകാലത്ത്‌ ഇതിലൊക്കെ അതിശയം കൂറുന്ന പൊതുജനം പണ്ടേ കഴുത തന്നെ.

ഇന്ന്‌ ഡിവൈഏഫ്‌ഐ ക്കാരന്‍ പോലീസ്‌ സ്‌റ്റേഷന്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിക്കുന്നതുപോലെ നാളെ സംഘപരിവാറുകാരനും എന്‍ഡിഎഫു കാരനും ജമാഅത്തെ ഇസ്ലാമിക്കാരനും നക്‌സലേറ്റുകാരനും അതുപോലെ ചെയ്‌താല്‍ നാം ഏതു വകുപ്പിലാണോ ഇതിനെയൊക്കെ വകയിരുത്തുക എന്നൊരു സംശയം ഈയുള്ളവനുണ്ട്‌.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്റ്റ്‌) ഇന്ത്യന്‍ ഭരണഘടനേയും അതിന്റെ ജനാധിപത്യസമ്പ്രദായങ്ങളേയും മാനിച്ചുകൊണ്ട്‌ അതില്‍ ഇടപെടുന്ന ഒരു കക്ഷിരാഷ്ട്രീയപാര്‍ട്ടിയായി മാറിയിട്ട്‌ കാലം കുറേയേറെയായി. മതവര്‍ഗ്ഗീയത പ്രചരിപ്പിച്ചുകൊണ്ടിരുന്ന എന്‍.ഡി.എഫ്‌, ജമാഅത്തെ ഇസ്ലാമി, നക്‌സലേറ്റുകള്‍ തുടങ്ങിയ തീവ്രവാദി സംഘടനകള്‍ രാഷ്ട്രീയപാര്‍ട്ടികളായി രൂപം മാറുന്ന ഒരു കാലത്താണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. ഭരണകൂട പാര്‍ട്ടിയായി മാറി കഴിഞ്ഞാല്‍ എന്തു തോന്ന്യാസവും ചെയ്യാം എന്ന പഴുതറിഞ്ഞാവാം ഇവരും ഈ ഏര്‍പ്പാടിനു തുനിഞ്ഞിറങ്ങിയത്‌.

അധികാരവും പണവും ഉള്ളവന്‌ നിയമപാലന സംവിധാനങ്ങളേയും എന്തിന്‌ കോടതികളെപോലും സ്വാധീനിക്കാമെന്നും കയ്യേറ്റം ചെയ്യാമെന്നും അതില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍, (ഇവിടെ അഭയയുടെ ഘാതകരും സംഘപരിവാറുകാരനും എന്‍ഡിഎഫുകാരനും ഒരേ തൂവല്‍പക്ഷികള്‍ ) നാളെ പുതു തലമുറക്കു മുമ്പില്‍ മറുപടി പറയേണ്ടി വരും.

3 comments:

chithrakaran ചിത്രകാരന്‍ said...

കുറച്ച് മസ്സിലുകൂടുതലുള്ള മറ്റൊരു കോണ്‍ഗ്രസ്സ് പാര്‍ട്ടി എന്നതില്‍ കവിഞ്ഞ് എന്തു പ്രത്യേകതയാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കുള്ളത് ?

എല്ലാം പഴയ ജന്മിത്ത/മാടംബി തത്വസംഹിതതന്നെ !!!

-: നീരാളി :- said...

അതേ ചിത്രകാരാ, ഉമ്മന്‍ കോംക്രസ്സ്‌, മുരളി കോംക്രസ്സ്‌, കരുണാകരന്‍ കോംക്രസ്സ്‌ എന്നൊക്കെ പറയുന്നതുപോലെ പുതിയൊരു 'പിണറായി കോംക്രസ്സ്‌' ഉടലെടുത്തു കഴിഞ്ഞു.

Hari said...

നല്ല ഉപമ ഓരോ തവണ പോലീസ് സ്റ്റേഷന്‍ അക്രമിച്ച് പ്രതികള്‍ മോചിപ്പിക്കപ്പെടുമ്പോളും അഭയ വീണ്ടും വീണ്ടും കൊല്ലപ്പെടുന്നതിന് തുല്യം?
good writing