Saturday, December 13, 2008

പൂച്ച പൂലിയായപ്പോള്‍

ഇങ്ങിനെയൊക്കെ ചെയ്‌തപ്പോള്‍ പുറത്തുചാടിച്ച ആ കരിംപൂച്ച ഒര്‌ ഒന്നൊന്നര കരിപൂലിയാണെന്ന്‌ കള്ളിക്ക്‌ പുറത്തു നിന്ന്‌ തെളിയിച്ചു കൊണ്ടിരിക്കുകയാണോ ? -അപ്പുലിക്ക്‌ മുറിവേറ്റാല്‍ പിന്നെ പറയുകയും വേണ്ടല്ലൊ

അതേ, നീതിബോധമുള്ളവന്‍ എന്നും ഒരു പുലിയാണെന്നാണ്‌ കാലം തെളിയിച്ചത്‌। അതൊരു കമ്മ്യൂണിസ്റ്റുപാര്‍ട്ടി വിചാരിച്ചാലും തിരുത്താന്‍ പറ്റില്ല. കെ. സുരേഷ്‌കുമാര്‍ എന്ന ഐ.എ.എസ്‌. ഉദ്യോഗസ്ഥന്‍ സത്യസന്ധമായ പ്രവര്‍ത്തനങ്ങളിലൂടെ മലയാളി മനസ്സിലെ ഉറങ്ങാത്ത നീതിബോധത്തിന്‌ തെളിവായി മാറുന്നു. കുറച്ചൊരു തീവ്രവാദിയാണോ മൂപ്പരെന്ന്‌ പണ്ടേ, പര്‍ട്ടിക്കാര്‍ കുശുകുശുത്തിരുന്നു. സത്യസന്ധതക്ക്‌ തീവ്രവാദം എന്നൊരു മറുപേരുണ്ടെന്നും ഇതും തെളിയിച്ചു.

സിബിഐ ലവ്‌ലിന്‍ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കത്തെിനിടെ പുതിയ കാലത്തിന്റെ പ്രവാചകനാവാന്‍ പെടാപാടുപെടുന്ന പിണറായി സഖാവിനുവേണ്ടി പാര്‍ട്ടി മേധാവി പി। ജയരാജന്‍, ഈ ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ പോയി സിബിഐയെ സ്വാധീനിച്ചെന്ന്‌ വെളിപാട്‌ പറയുന്നു. ഇടക്കിടെ ഡല്‍ഹിക്ക്‌ പറക്കുന്ന പാര്‍ട്ടി സഖാക്കള്‍ നേര്‍ വിപരീതമായി സിബിഐയെ സ്വാധിനിച്ചെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അതൊരു 'പിന്തിരിപ്പന്‍ ', 'മൂരാച്ചി' പറച്ചിലായി പോവും.

കേരളത്തിലെ ഏതൊരു സാധാരണക്കാരനുമുള്ള താല്‍പര്യം മാത്രമേ ഇക്കാര്യത്തില്‍ തനിക്കുള്ളു എന്ന്‌ സുരേഷ്‌കൂമാര്‍ ആണയിട്ടു പറയുന്നു. ഈ പറച്ചിലാണല്ലൊ പാര്‍ട്ടിക്കാരെ ഭയപ്പെടുത്തുന്നതും. ഏതൊരു സാധാരണക്കാരനും തെറ്റു ചെയ്‌തവര്‍ ശിക്ഷിക്കപ്പെടണം എന്നേ ആഗ്രഹിക്കുന്നുള്ളു. ഭരണ-പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ പ്രതികളായ ഈ കേസും അഭയകസുപോലെ പണത്തിന്റേയും രാഷ്ട്രീയസ്വാധീനത്തിന്റേയും പേരില്‍ ഇഴഞ്ഞുപോവരുതെന്ന പൊതുജനഹിതം സ്വാഭാവികം.

കരിങ്കണ്ണന്റെ പ്രവചനം പോലെ, `വി.എസ്‌. നേതൃത്വത്തിലേക്ക്‌ വന്നാല്‍ പാര്‍ട്ടി സഖാക്കള്‍ അഴിയെണ്ണേണ്ടിവരും' എന്ന 2006 മാര്‍ച്ചില്‍ നടന്ന സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ എളമരം കരീം നടത്തിയ പ്രസംഗം, അച്ചിട്ടപോലെ ശരിയായി മാറുമോ എന്നാണ്‌ ഇപ്പോള്‍ പാര്‍ട്ടി സഖാക്കളുടെ പേടി. പുലിവാലു പോലെ കിളിരൂര്‍ കേസും ദുരൂഹതകള്‍ക്കും വാദകോലാഹലങ്ങള്‍ക്കും അപ്പുറം സത്യം മറ നീക്കി പുറത്തു വരാനുള്ള വെമ്പലിലാണ്‌.

പിന്‍കുറി : സുരേഷ്‌കുമാറിനെപോലെ ചില ചെറുവിരലുകള്‍, വ്യവസ്ഥിതിയെ തിരുത്താന്‍ വ്യക്തിക്ക്‌ പറ്റില്ലെന്ന കമ്മ്യൂണിസ്റ്റ്‌ വാചകമടിയെ തിരുത്തുമോ ?

4 comments:

chithrakaran ചിത്രകാരന്‍ said...

നഷ്ട ഭയങ്ങളില്ലാത്ത സത്യസന്ധര്‍ക്ക് സത്യം കയ്യില്‍കിട്ടിയാല്‍ ദൈവത്തിന്റെ തേജസ്സുവരും.
കുരിശിലേറ്റപ്പെട്ടാലും, അവര്‍ ഭാവിയില്‍ ദൈവപുത്രനെന്നുവിളിക്കപ്പെടും!!!

അംബേദ്ക്കര്‍ക്കും,അയ്യങ്കാളിക്കും ശേഷം ഒരു ആണ്‍കുട്ടി പട്ടിക ജാതിയില്‍ നിന്നും ഉദയം ചെയ്തെങ്കില്‍ ... അത് സമൂഹത്തിന്റെ മാനവികമായ വളര്‍ച്ചക്കുള്ള സാധ്യതയാണ്.

ഒരു ഇലനക്കിസവര്‍ണ്ണനായരാകാന്‍ സര്‍വ്വ സൌകര്യവുമുണ്ടായിട്ടും, സവര്‍ണ്ണ തിന്മകളെ ചവിട്ടിതെറിപ്പിച്ച് സത്യത്തിനുവേണ്ടി പോരാടുന്ന ധീരന്റെ മാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നവനെ നമിക്കുകതന്നെവേണം.

മുക്കുവന്‍ said...

noting is going to happen. he will be lost his IAS post itself. he might make bit news here there? why LDF is so powerful in kerala. if you make noise against them, you not only lose your position, you will be penalized for ever too..

may be DYFI will picket him all his way too...:)

Kvartha Test said...

സുരേഷ്കുമാര്‍ ഒരു ഐ എ എസ് ഓഫീസര്‍ ആണെന്നാണ്‌ ഈയുള്ളവന്‍ ധരിച്ചിരുന്നത്, മുകളില്‍ ചിത്രകോരന്‍ പറഞ്ഞപ്പോഴാ മനസ്സിലായത് അദ്ദേഹം പട്ടികജാതി ആണ്‍കുട്ടിയാണെന്ന്. ഈ പിണറായി വിജയന്‍റെയും വീയെസ്സിന്‍റെയും ജാതികൂടി അറിഞ്ഞെങ്കില്‍ ഇതൊരു 'സവര്‍ണ്ണ' മേധാവിത്വ പ്രശ്നമാണോ എന്ന് തീരുമാനിക്കാമായിരുന്നു! എന്‍റെ പൊന്നു തിരുമാന്ധാംകുന്നുഭഗവതിയേ, എല്ലാക്കാര്യത്തിലും ഈ സവര്‍ണ്ണനായരെയും സവര്‍ണ്ണനമ്പൂതിരിയെയും മാത്രം കാണുന്നവരെക്കുറിച്ച് ചിന്തിച്ചു ഭഗവതിയും ലജ്ജിക്കുന്നുവെന്നോ?

എന്തായാലും സുരേഷ്കുമാറിന് വര്‍ണ്ണ-അവര്‍ണ്ണ-സവര്‍ണ്ണ ത്രിവര്‍ണ്ണ അഭിവാദ്യങ്ങള്‍.

മുസാഫിര്‍ said...

ലാവ്ലിന്‍ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി സെക്രട്ടറിയുടെ പേര് പരാമര്‍ശിച്ച് അദ്ദേഹം രാജിവെച്ചാല്‍ പാര്‍ട്ടിയില്‍ സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ അച്ചുമ്മാന്‍ കളിച്ച കളിയാണെന്നാണ് സുരേഷിന്റെ വെളിപ്പെടുത്തല്‍ എന്നാണ് കേള്‍ക്കുന്നത്.സുരേഷിന്റ്റെ ഐ എ എസ് സ്ഥാനം കേരള ഗവര്‍ണ്മെന്റ്റ് വിചാരിച്ചാല്‍ എടുത്തു കളയാന്‍ പറ്റില്ല.വിശദീകരണമൊന്നും ചോദിക്കാതെ സസ്പന്റ് ചെയ്തതു കൊണ്ട് കേന്ദ്ര ട്രിബൂണലില്‍ പോയി സുഖമായി ഊരിപ്പോരുകയും ചെയ്യാം.എന്തായായും വരും നാളുകളില്‍ കേരളത്തിലെ ഇടത് രാഷ്ട്രീയ രംഗത്ത് ചില രസമുള്ള കളികള്‍ പ്രതീക്ഷിക്കാം.