Saturday, November 8, 2008

കേശവന്റെ വിലാപങ്ങള്‍

താഹ മാടായിക്കൊപ്പം 'പച്ചകുതിര'പ്പുറത്തു കയറിയപ്പോള്‍
സാക്ഷാല്‍ മുകുന്ദന്‍ തമ്പുരാന്‌ തോന്നിയത്രെ ;
കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍
കാലഹരണപ്പെട്ട കാലത്തിന്റെ പുണ്യവാളനാണെന്ന്‌


പിന്നെ പിണറായി പുതിയ കാലത്തിന്റെ പ്രവാചകനുമായി।

ഇക്കേശവന്റെ വിലാപത്തിന്റെ ഗതി അന്നേ പലരും പറഞ്ഞതാ।
ആരു ചെവിക്കൊള്ളാന്‍, ചെമ്പുതകിടില്‍ തീര്‍ത്ത ഇഎം.എസ്സിന്റെ
ശില്‍പമായിരുന്നല്ലൊ മുഖപടം।
ആ മുഖപടത്തിനുള്ളില്‍ മാറാത്ത മുകുന്ദന്‍ മാറിയ കാലത്തെ
മാര്‍ക്‌സിസ്റ്റുകളെ കുരങ്ങു കളിപ്പിച്ചത്‌ ആരറിഞ്ഞു ?

ഒരു കാലത്ത്‌ മുകുന്ദനെയും ടി. പത്മനാഭനേയും
കമ്മ്യൂണിസ്റ്റു വിരുദ്ധനായാണ്‌
മലയാളി കമ്മ്യൂണിസ്റ്റുകള്‍ കക്ഷി ചേര്‍ത്തത്‌
അരാജകവാദി, യുവാക്കളെ മയക്കുമരുന്നിലേക്കാകര്‍ഷിപ്പിച്ച്‌
വഴി തെറ്റിക്കുന്നവന്‍ എന്നീ പഴികള്‍ വേറേയും

മുകുന്ദനും ടി.പത്മനാഭനും നിന്നിടത്തുനിന്നും തരിമ്പും ചലിച്ചിട്ടുമില്ല
മറുകണ്ടം ചാടിയതും മാറിയതും മാര്‍ക്‌സിസ്റ്റുകളാണെന്ന്‌
മുകുന്ദനും വരികള്‍ക്കിടയിലൂടെ വിലപിക്കുന്നു

ടി.പത്മനാഭനാവട്ടെ ദൂര്‍ഭൂതത്തെ എം.എന്‍.വിജയനില്‍
ആവാഹിച്ച്‌ ശേഷം നദിയിലൊഴുക്കി


പിന്നീടു വന്ന, കൂട്ടത്തില്‍ വായിക്കാന്‍, ഈ വിഷയത്തെക്കുറിച്ച്‌ മറ്റു ചിലരുടെ പോസ്‌റ്റുകള്‍ :

17 comments:

-: നീരാളി :- said...

ഫാരിസ്‌ അബൂബക്കറിന്റെ സാഹിത്യവും എം. മുകുന്ദന്റെ ബിസിനസ്സും ഒന്നുപോലാവുന്ന, നൂറു പൂക്കള്‍ വിരിയുന്ന ഈ കാലമാവാം പണ്ട്‌ കാറല്‍മാര്‍ക്‌സ്‌ സ്വപ്‌നം കണ്ടത്‌. ഇനി, ഈ പുതിയ കാലത്ത്‌ എല്ലാവര്‍ക്കും സുഖമായുറങ്ങാം

paarppidam said...

കേശവന്റെ വിലാപങ്ങളുടെ പുറം ചട്ടയിൽ ഈ.എം.എസിന്റെ ച്മ്പുതകിടിൽ ആലേഖന്ം ചെയ്ത ചിത്രം(?) അകത്താളിലും ചില ഈ.എം.എസ് പരാമർശങ്ങൾ..മേമ്പൊടിക്ക് അലപ്ം വിവാദം പുസ്തകം ചൂടപ്പം പോലെ വിറ്റഴിഞ്ഞു.

കംയൂണിസത്തിന്റെ വിപണന സാധ്യതകൾ ശരിക്കും മനസ്സിലാക്കിയ ആളാണ് മുകുന്ദൻ എന്ന് നാം അന്നേ മനസ്സിലാക്കി.
ഒരാൾ മറ്റൊരാളെ തിരിച്ചറിയുന്നു എന്നേ ഉള്ളൂ..

തീർച്ചയായും സാധാരണക്കാർക്കു വേണ്ടി നിലകൊള്ളുന്ന അവരുടെ പക്ഷത്തുനിന്ന് ചുരുങ്ങിയപക്ഷം പ്രസ്ഥാവനയെങ്കിലും നടത്തുന്ന വി.എസ്. മുകുന്ദനെപ്പോലുളവർക്ക് കാലഹരണപ്പെട്ട നേതാവു തന്നെ ആണ്.

പകരം ഫാരിസിലും,സാന്ദിയാഗോ മാർട്ടിനിലും വികസനത്തിന്റെ പുത്തൻ സാമ്പത്തീകവിപ്ലവ സാധ്യതകൾ തിരിച്ചറിയുന്ന നേതാക്കന്മാർക്കും,മാധ്യമങ്ങൾക്കും ഒപ്പം നിൽക്കുന്നന്വർക്കും ജയ്‌വിളിക്കുന്ന വരെർക്കു വേണ്ടി മുകുന്ദൻ വാദിക്കുന്നതിൽ അൽഭുതം തോന്നിയിട്ടുകാര്യം ഇല്ല.

Unknown said...

മുകുന്ദന്‍ മാത്രമല്ല, നമ്മുടെ എം.ജി.എസ്. നാരാണന്‍ സാര്‍ നെ അറിയുമോ.അദ്ദ്യം ഭാരതീയത വിറ്റു നടന്നു ഒടുവില്‍ ചരിത്ര ഗവേഷണ കൌണ്‍സിലില്‍ കയറി എന്നിട്ടോ, അധികം "ഭാരതീയത" വില്‍ക്കാന്‍ തുടങ്ങിയപ്പോ മുരളി മനോഹര ജോഷിജി ഒറ്റ ചവിട്ടു ആസനത്തിനു..ഇതാ കിടക്കുന്നു ഇങ്ങു കേരളത്തില്‍..ആര്‍.എസ്.എസ് അല്ല എന്തായാലും ഉത്തരേന്ത്യന്‍ ഗോസായിയോടാ കളി..കളി പഠിപ്പിച്ചു കൊടുക്കും.പുള്ളി ഇപ്പൊ തേരാ പാരാ നടക്കുകാ..എന്തെങ്കിലും വൈകന്സി വരുമ്പോ ശരിയാക്കികൊടുക്കണേ പാര്‍പ്പിടന്‍സ്,നീരെട്ടന്‍സ്..

പക്ഷപാതി :: The Defendant said...

തീര്‍ത്തും ശരിയായ നിരീക്ഷണം, നീരജ്.

-: നീരാളി :- said...

Swasthika ,
ഹാ ഹാ.. ഉരുളക്കുപ്പേരി തന്നെയാണല്ലൊ. മുകുന്ദനെക്കുറിച്ചു പറയുമ്പോള്‍ എം.ജി.എസ്‌., എം.ജി.എസ്സിനെക്കുറിച്ചു പറയുമ്പോള്‍ ഏതു മാവിലായിക്കാരനാണാവോ ഓച്ചാനിച്ചു വരിക ?

Unknown said...

ഒച്ചാനിച്ച്ചു അല്ലല്ലോ കയ്യില്‍ സ്വസ്തികയുമായല്ലേ ഞാന്‍ വന്നത്,അതിനോട് ഇത്ര നിന്ദ പാടില്ലാ..പിന്നെ അഴീക്കോട് മുതല്‍ ടി.പത്മനാഭന്‍ വരെയും കൃഷ്ണദാസ് മുതല്‍ പിണറായി വിജയന്‍ വരെയും എല്ലാം മാവിലായിക്കാര്‍(കണ്ണൂരന്‍സ്) തന്നെ അല്ലെ സാര്‍..

-: നീരാളി :- said...

സ്വസ്‌തിക, സ്വസ്‌തം, സുഖം, സന്തോഷം.
(ഒടിഞ്ഞ കുരിശേ, ക്രൂശിത പര്‍വ്വം തുടങ്ങാറായോ ?)

paarppidam said...

തേരാപാര നടക്കുന്നു എന്ന് നിങ്ങൾ പറയുന്ന എം.ജി എസ്സിനു ഒഴിവുവരുന്നിടത്ത് ജോലി തരപ്പെടുത്തൽ അല്ല എന്റെ പണി.പിന്നെ വായീതൊന്നീതൊക്കെ വിളിച്ച് പറഞ്ഞും കണ്ടവന്റെ എച്ചിൽതിന്ന് ഇന്ത്യക്കാരെയും, ജനകീയa നേതാക്കന്മാരെയും പുലഭ്യം പറയുന്ന ജ്യാഡക്കാരെ പൊക്കിക്കൊണ്ടുനടക്കാൻ എനിക്ക് “പുരോഗമന വാതം” പിടിപെട്ടിട്ടില്ല.

paarppidam said...

svasthikakaranodaanu marupadi

Unknown said...

"കണ്ടവന്റെ എച്ചിൽതിന്ന് ഇന്ത്യക്കാരെയും, ജനകീയa നേതാക്കന്മാരെയും പുലഭ്യം പറയുന്ന ജ്യാഡക്കാരെ..."

സുഹൃത്തെ പുലഭ്യം പറച്ചില്‍ എച്ചില്‍ തിന്നു മാത്രേ പറ്റൂ എന്നത് താന്കലുറെ സ്വന്തം അനുഭവമോ ശീലമോ ആകാം.എം.വി.ദേവന്‍,പധ്മാനാഭാന്‍ എന്നിവര്‍ എം.ടി യെ പുലഭ്യം പറയുന്നതു ആരുടെ എച്ചില്‍ തിന്നാവാം.എം.ജി.എസ്.നാരായണ്‍, ഇ.എം എസിനെ പുലഭ്യം പറഞ്ഞതു ആരുടെ എച്ചില്‍ തിന്നുംബോഴെന്നാണ് താന്കള്‍ ഒളിഞ്ഞു കണ്ടത്..അങ്ങനെ ഒരുപാടു പേര്‍ ആരെയൊക്കെയോ പുലഭ്യം പറയുന്നു സാര്‍..താന്കലുറെ ആത്മരോഷം ഈകാര്യത്തില്‍ ഒരു പാട്യം ചെരുവ്ന്ചെരി ബോംബ് സ്പോടനമായപ്പോ ഒന്നു 'ഞെട്ടി' ക്ഷമി.

"ജ്യാഡക്കാരെ പൊക്കിക്കൊണ്ടുനടക്കാൻ എനിക്ക് “പുരോഗമന വാതം” പിടിപെട്ടിട്ടില്ല."

താങ്കള്‍ക്കു "ഉദ്ഗ്മന വാതവും"പിടിപെട്ടിട്ടില്ല എന്നുറപ്പാണ്.പിന്നെ ബാക്കിയുള്ളത്, പാശ്ചാത് ഗമന വാതവും, "അധോ ഗമന വാതവും" ആണ്. ഇതില്‍ അധോ ഗമന വാതം,അധോവായു ആകാതിരിക്കാന്‍ ഞാന്‍ പ്രഗ്യാ സിംഗ് ദേവിക്ക് ഒരു നേര്‍ച്ച നേരാം.

paarppidam said...

ഒളിഞ്ഞുനോക്കൽ എന്റെ സംസ്ക്കാരമല്ല.മറ്റൊന്നു പാട്യത്തു ബി.ജെ.പി/ആർ.എസ്സ്.എസ്സ്കാരൻ ബോംബ്പ് സ്ഫോടനത്തിൽ മരിച്ചതിനു ഞാൻ ഞെട്ടേണ്ട കാര്യമില്ല.ഞാൻ ഇതുവരെ സംഘപരിവാരത്തിൽ പ്രവർത്തിച്ചിട്ടില്ല.മറിച്ച് ഇടതിന്റെ വലതുവൽക്കരണത്തിലും പ്രീണനത്തിലും മനം മടുത്ത് ഒഴിവായതാണ്.

പിന്നെ വി.എസ്സ്. തീർച്ചയായും അദ്ദേഹത്തെ പോലെ ഒരു നേതാവ് ഇന്നു കേരളത്തിൽ ഇല്ല.. പരിമിതികൾ ഉണ്ട് അദ്ദേഹത്തിന്.മുകുന്ദൻ പറയുന്നവരല്ല ഒരു സാധാരണക്കാരന്റെ മാതൃക.

നിങ്ങൾ പ്രാഗ്യാദേവിയോട് പ്രാർഥിക്കുകയോ നാളികേരം ഉടക്കുകയോ ആയിക്കോ.
എം.ജി എസ്സിനു പണിയുണ്ടാക്കിക്കൊടുക്കുവാൻ നിങ്ങൾ പറഞതിനു മറുപറ്റി ഇട്ടതാണ്.


നിങ്ങൾ അവസ്സാനം പറഞ്ഞവാക്കുകൾക്ക് മറുപടി ഞാൻ പറയുന്നില്ല.അല്ലെങ്കിൽ എന്റെ സംസ്കാരം അത്രക്ക് താഴേക്ക് വന്നിട്ടില്ല.

Unknown said...

"ഇടതിന്റെ വലതുവൽക്കരണത്തിലും പ്രീണനത്തിലും മനം മടുത്ത് ഒഴിവായതാണ്."
സുഹൃത്തെ പുരോഗമന വാദത്തെ, പുരോഗമന'വാതം'ആക്കിയ താന്കള്‍ എവിടെ നിന്നു എവിടെക്കാണ്‌ ഒഴിവായത് എന്നത് എന്റെയും പ്രശ്നമല്ല.പിന്നെ ടി.കെ.ഹംസയും മഞ്ഞലാം അലിയും(വി.എസ് ഗ്രുപ്പെന്നു മാധ്യമങ്ങള്‍, എനിക്കറിയില്ല)ഒക്കെ ലക്ഷക്കണക്കിന്‌ വോട്ടിനു ജയിച്ചതില്‍ ഉള്ള'പ്രിണനവും'കൂടിയാവാം താന്കലുറെ ഇടതിന്റെ ചോപ്പ് കുറഞ്ഞു പോയതിലുള്ള ദുഖത്തിന് കാരണം..ദേശാഭിമാനിയുടെ അകത്തെ ആറാം പജില്‍ നിന്നു'ഏതോ'ഒരു വലതു കുഞ്ഞ്നന്ദന്‍ നായര്‍ മാതൃഭൂമിയുടെ നാലാം പജില്‍ എത്തുമ്പോള്‍ ഇടതു വിപ്ലവകാരി ആകുന്ന'ഇടതു വല്ക്കരണത്തില്‍'സോറി,എനിക്ക് അത്ര വിശ്വാസമില്ല സാര്‍, ക്ഷമിക്കൂ..പണ്ടു മാടായി മടയന്‍ രാഘവന്‍ പിന്നത്തെ മാധ്യമ പുലി രാഘവനായതിലും അങ്ങനെ തന്നെ.
"പിന്നെ വി.എസ്സ്. തീർച്ചയായും അദ്ദേഹത്തെ പോലെ ഒരു നേതാവ് ഇന്നു കേരളത്തിൽ ഇല്ല.."

വി.എസിനെ പോലുള്ള നേതാവ് കേരളത്തില്‍ ഇല്ല എന്നത് താങ്കള്‍ക്കു പുതിയ കാര്യം(5-6 വര്‍ഷമായി മാത്രം താങ്കളെ പോലുള്ളവര്‍ക്ക് അറിയുന്നത്).അദ്ദേഹം വെട്ടിനിരത്തല്‍ കാരനായി പരിഹസിക്കപ്പെട്ടപ്പോഴും ലണ്ടനില്‍ കണ്ണ് ചികില്‍സക്ക് പോയപ്പോഴും(ഇതിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട്,കമ്മ്യുണിസ്റ്റ് നേതാവിന് ലണ്ടോനില്‍ സുഖ ചികില്സയെന്നും ധര്മാസ്പത്രിയില്‍ ജനം തിണ്ണ നിരങ്ങുന്നു എന്നും മാതൃഭൂമിയും മനോരമയും എഴുത്യതും ഓര്‍ക്കുന്നു),ഇപ്പോഴും അങ്ങനെ തന്നെ എന്ന് ഞാന്‍ കരുതുന്നു..അതിന് 'ഒഴിവായവരുറെയും'കൂലി ഏറുകാരുടെയും ഇടതുപക്ഷ വിപ്ലവ ക്ലാസ് വേണ്ട സാര്‍..
വൈയക്തിക മോഹഭങ്ങങ്ങള്‍ ആദര്‍ശത്തില്‍ പൊതിയുമ്പോള്‍ ഓരിയിടലും മുരലളും ഇനിയുമുണ്ടാകും.പിന്നെ തീര്‍ത്തും വലത്തേ അറ്റത്തുള്ളവര്‍ സ്വയം ഇടത്താനെന്നു ഉദ്ഘോഷിക്കുമ്പോഴും..അങ്ങനെ ആണ് 'കാലന്‍ വന്നു വിളിച്ചിട്ടും ഗോപാലന്‍ എന്തെ പോകാത്തെ' എന്ന് എ.കെ.ജി. മരണത്തോട് മല്ലിടുമ്പോള്‍ വിളിച്ചു പറഞ്ഞവര്‍ എ.കെ.ജി.supplements 'ഇപ്പോള്‍'ഇറക്കുന്നത്‌.മഹാനായ മനുഷ്യ സ്നേഹി എന്ന്ഇപ്പോള്‍ ചിലക്കുന്നത്‌

paarppidam said...

വി.എസ്സ് തെറ്റുപറ്റാത്ത പരിപൂർണ്ണനായ ഒരു മനുഷ്യൻ എന്ന് ഞാൻ ഒരിടത്തും എഴുതിയിട്ടില്ല.എന്നാല ഇന്നുള്ള മുന്നിര രാഷ്ടീയക്കാരില്ല് ജനങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു നേതാവാണ് അദ്ദേഹം.

പുരോഗമനവാദവും മതേതരത്വവും എന്നാൽ അത് എല്ലാതലത്തിലും പ്രാവർത്തികമാക്കേണ്ട ഒന്നാണ്‌.വോട്ടിന്റെയും കാശിന്റേയും തോതനുസരിച്ച് മറ്റേണ്ട ഒന്നല്ല.

സാമ്രാജ്യത്വ താല്പര്യങ്ങൾ ഇടതിന്റെ പേരിൽ വിറ്റഴിക്കുന്ന വർഗ്ഗത്ഥിൽൽ പെടുന്ന ആളല്ല.ഇടതു സഖാക്കളെ വലതുപക്ഷ ചേരിയുടെ ജീവിത സുഖങ്ങളിലേക്ക് നയിക്കുന്നവർ ആരാണെന്ന് എടുത്തുപറയാതെ തന്നെ മനസ്സിലാകും എന്ന് കരുതുന്നു.

പിന്നെ എന്റെ രാഷ്ടീയവും പ്രത്യയശാസ്ത്രവും തൽക്കാലം ചർച്ച ചെയ്യുന്നില്ലെന്നുമാത്രമല്ല
നിങ്ങളോട് തല്ലുപിടിക്കുവാൻ എനിക്ക് താല്പര്യം ഇല്ല മാഷേ.

Unknown said...

"എന്നാല ഇന്നുള്ള മുന്നിര രാഷ്ടീയക്കാരില്ല് ജനങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു നേതാവാണ്..."

അങ്ങനെ ആവട്ടെ എന്ന് ഞാനും കരുതുന്നു.പക്ഷെ 'ജനങ്ങൾ ഏറ്റവും ഇഷപ്പെടുന്ന' കാര്യമൊക്കെ എന്റെയും നിങ്ങളുടെയും കയ്യിലല്ലോല്ലോ.1975-77 ല് താന്കള്‍ തന്നെ പറഞ്ഞ പുരോഗമന 'ജനകീയ'നേതാക്കളെ മുഴുവന്‍ കാരഗൃത്തില്‍ അടച്ചു വര്‍ഗീസിനെയും രാജനെയും ഉരുട്ടി,ചുട്ടു കൊന്നു,എത്രയോ പാവങ്ങളെ ജീവ ച്ഛവമാക്കി, എല്ലാം കഴിഞ്ഞപ്പോ എന്റെയും താന്കലുറെയും നാട് 111 സീറ്റിനു കരുണാകരനെ ജയിപ്പിച്ചു. 1986 ലെ ആദ്യമാസങ്ങളിലെ മാതൃഭൂമി പത്രമെടുത്ത് ഒന്നു നോക്ക്, 30% സി.പി.എം കാര്‍ അതിലും കൂടുതല്‍ യുവജനം രാഘവന്റെ കൂറെയെന്നു എത്ര വെണ്ടയ്ക്ക നിരത്തി.പാവം രാഘവനും അതൊക്കെ വിശ്വസിച്ചു പോയി,പതിനായിരങ്ങള്‍ രാഘവനെ കാണാന്‍ കേള്‍ക്കാന്‍,പ്രത്യേകിച്ചും മലബാറില്‍ തടിച്ചു കൂടി,87 ല് ഇലക്ഷനില്‍ പെട്ടി പൊട്ടിച്ചപ്പോ,രാഘവന്‍ പാര്ട്ടി എല്ലാ മണ്ഡലത്തിലും അസാധുവിനോടു ആയിരുന്നു പ്രധാന മത്സരം.രാഘവന്‍ കടപൂട്ടി, യു.ഡി.എഫില്‍ ചേര്ന്നു..സൊ, "ജനങ്ങളുടെ ഇഷ്ടമൊക്കെ' ഏതെങ്കിലും അന്തിച്ചര്‍ച്ച്ച ക്കാരനായ ടെലിവിഷന്‍ ചാനല്‍ക്കരന്റെയോ,പത്രക്കരന്റെയോ എന്റെയോ താന്കലുറെയോ കയ്യിലല്ല സുഹൃത്തെ..താങ്കളെ പോലുള്ള "ചിലരുടെ'സമ്മതങ്ങള്‍/തീരുമാനങ്ങള്‍ മറ്റേതെങ്കിലും കേന്ത്രങ്ങളില്‍ അല്ലെങ്കില്‍ ചാനല്‍ ന്യുസ് റൂമുകളില്‍ manufacture /നിമ്മിക്കപ്പെടുന്നുണ്ടാകാം.എല്ലാവരുടെയും,ജനങ്ങളുടെയും അങ്ങനെ ആവണമെന്നില്ല സാര്‍..

"പുരോഗമനവാദവും മതേതരത്വവും എന്നാൽ അത് എല്ലാതലത്തിലും പ്രാവർത്തികമാക്കേണ്ട ഒന്നാണ്‌.വോട്ടിന്റെയും കാശിന്റേയും തോതനുസരിച്ച് മറ്റേണ്ട ഒന്നല്ല."
തീര്‍ത്തും ശരിതന്നെ,പക്ഷെ പ്രഗ്യ സിംഗ് ആത്മീയ വാദത്തിലും അഡ്വാനി- മാവോയിസത്തിന്റെയും കണ്ണാടിക്കൂട്ടില്‍ മലര്‍ന്നു കിടന്നു തുപ്പിയാല്‍, മുഖ്യധാരാ ഇടതുപക്ഷത്തെ കല്ലെറിഞ്ഞാല്‍ പുരോഗമന വാദവും മത നിരപെക്ഷതയും പ്രാവര്‍ത്തികമാവുമോ.

"ഇടതു സകാക്കളെ വലതുപക്ഷ ചേരിയുടെ ജീവിത സുഖങ്ങളിലേക്ക് നയിക്കുന്നവർ ആരാണെന്ന് എടുത്തുപറയാതെ തന്നെ മനസ്സിലാകും എന്ന് കരുതുന്നു.."
അതെ, അതുകൊണ്ടാണ്,1957 ല്, ബിര്‍ളയെ വ്യവസായത്തിനായി കേരളത്തില്‍ കൊണ്ടുവന്നപ്പോ കേരളത്തിലെ ചാനല്‍ ന്യുസ് റൂമുകളിലും മുത്തശ്ശി പത്രനഗ്ലിലും ഭൂകംബമുണ്ടാവുകയും മുതലാളിത്തം വരുന്നെന്നു ഭയന്ന് വി.എസ്,ഇ.എം.എസ്,ബി.ടി.ആര്‍ എന്നിവരൊക്കെ ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ടി വിട്ടു ചൈനീസ് കമ്യുണിസ്റ്റ് പാര്‍ത്യില്‍ ചേര്‍ന്നത്‌.57 ല് അച്യ്തമേനോന്‍ ബഡ്ജറ്റ് പ്രസങ്ങത്തില്‍ 'സ്വകാര്യ മൂലധനത്തിന് ഇവിടെ സ്ഥാനം ഉണ്ടായിരിക്കും' എന്ന് പറഞ്ഞപ്പോ ആണ് പി.കെ.വി പാര്ട്ടി വിട്ടത്.ഇന്നു കെട്ടിടം കൊണ്ട്രക്ടും സായി ബാബ കളിച്ചു നടക്കുന്ന കെ.വെനുവിന്റെയും ഫിലിപ്പ് പ്രസാടിന്റെം പഴയ പല്ലവി "ഇടതു സഖാക്കളെ വലതുപക്ഷ ചേരിയുടെ..." ഇനിയും പാടണോ സാര്‍.ഈ തരികിടയൊക്കെ നാമെത്ര കണ്ടു..

-: നീരാളി :- said...

പാര്‍ട്ടിക്കപ്പുറം പരുന്തും പറക്കില്ല അല്ലേ സ്വസ്‌തികേ ?

Unknown said...

പരുന്തിനു ഇല്ലാത്ത വിഷമം/ഉത്കന്ട വേട്ടക്കാരന് വേണോ..പക്ഷെ എനിക്ക് ഉത്കണ്ട ഉണ്ട്,നന്തിഗ്രാമിനോപ്പം മലെഗാവിനെ ചൊല്ലി,കണ്ണൂരില്‍ ബോംബ് പൊട്ടി രണ്ടു ജീവിതങ്ങള്‍ ഹോമിക്കപ്പെട്ട ഭീകരവാദത്തെ ചൊല്ലി,നമ്മുടെ ഭാരത സേനയില്‍ തീവ്രവാദം നുഴഞ്ഞു കയറിയതിനെ ചൊല്ലി,കാശ്മീര്‍ ഭീകര വാദത്തെ ചൊല്ലി ഒക്കെ...പരുന്തിനും വേട്ടക്കാരനും ആ പ്രശ്നമേ ഇല്ല.

-: നീരാളി :- said...

പരുന്തും വേട്ടക്കാരനുമല്ലാത്ത പരമപുരുഷാ, നന്ദിഗ്രാമിനേയും കാശ്‌മീരിനേയും മലഗോവിനേയും കൂട്ടിച്ചേര്‍ത്തത്‌ ഉചിതമായി. പക്ഷേ വിട്ടുപോയല്ലൊ പലതും. തെരുവോരങ്ങളില്‍ സാധാരണക്കാരനെ, കുഞ്ഞുകുട്ടികളെ ബോംബുവെച്ചു പൊട്ടിച്ച സമീപകാല കഥയെന്തേ വിട്ടുപോയി ?

എന്തായാലും വേട്ടക്കാരെക്കുറിച്ചൊക്കെ "ഉല്‍ക്കണ്ട"യുള്ള, മനുഷ്യപക്ഷത്തുനില്‍പുറപ്പിക്കുന്നെന്ന നിങ്ങളുടെ വാക്കുകളെ ഞാന്‍ വിശ്വസിക്കട്ടെ. എങ്കില്‍ അങ്ങിനെയൊക്കെ ദുരിതങ്ങള്‍ വരുത്തിവെക്കുന്ന തരത്തിലുള്ള അടിയൊഴുക്കുകളെക്കുറിച്ച്‌, അധികാര രാഷ്ട്രീയത്തെക്കുറിച്ച്‌, പണം നിയന്ത്രിക്കുന്ന മതത്തെക്കുറിച്ച്‌, മതത്തെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയത്തെക്കുറിച്ച്‌, അന്യനില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച്‌ അധികാരം കൊയ്യാന്‍ രുധിര കോലം കെട്ടുന്ന മത സംഘടനകളെക്കുറിച്ച്‌, അക്കള്ളികളില്‍നിന്നൊക്കെ പുറത്തു ചാടി ഒന്നുറക്കെ ചിന്തിക്കൂ. (അല്ലെങ്കില്‍ വാക്കുകളില്‍ കാപട്യം പേറുന്ന വെറും ക്ഷുദ്ര 'ജീവി' യായി പോവും ഈ ഒടിഞ്ഞ കുരിശും)