Tuesday, November 4, 2008

പശുപതിമാഷ്‌

എന്റെ ഒരു അദ്ധ്യാപകനുണ്ടായിരുന്നു. 'പശുപതിമാഷ്‌"
പാര്‍ട്ടിക്ക്‌ മുമ്പില്‍ മുട്ടു മടക്കാത്ത ഒരു നല്ല അദ്ധ്യാപകന്‌,
പാര്‍ട്ടി അടിമത്വം പേറുന്ന ഞങ്ങളുടെ നാട്ടുകാര്‍ ഇട്ട ഇരട്ടപേരാണിത്‌ .
ഞങ്ങളെയൊക്കെ പഠിപ്പിക്കാനുള്ളത്‌ പാഠഭാഗങ്ങള്‍ ഭംഗിയായി പഠിപ്പിച്ചുകഴിഞ്ഞും
സ്വാഭാവികമായും ഒരു അദ്ധ്യാപകന്‌ ഒഴിവുള്ള സമയമത്രയും
അദ്ദേഹം പശുപാലനത്തിനായി ചിലവഴിച്ചതുവഴി വന്ന പേര്‌.
അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നല്ലൊരു മില്‍ക്‌ സൊസൈറ്റിയും നാട്ടില്‍ തുടങ്ങി.
പാവപ്പെട്ട ഒട്ടേറെ പേര്‍ക്ക്‌ അതുകൊണ്ടും ഗുണമുണ്ടായി.
വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ബയോഗ്യാസ്‌ പ്ലാന്റ്‌.... അങ്ങിനെ പല നല്ല പ്രവര്‍ത്തനങ്ങളും.
ഇന്ന്‌ ജനകീയാസൂത്രണത്തിലുടെ വന്ന പല പ്രവര്‍ത്തനങ്ങള്‍ക്കും
അന്ന്‌ ഈ അദ്ധ്യാപകന്‍ ഒരാളുടെ ശ്രമഫലമായി നാട്ടില്‍ നടന്നിരുന്നു.
എന്തു ഗുണമുണ്ടായിട്ടെന്താ കാര്യം. പാര്‍ട്ടിക്ക്‌ വെളിയില്‍ ഇങ്ങിനെയൊരാള്‍...
വല്ലാതെ പരിഹസിക്കപ്പെട്ടു...
സ്‌കൂള്‍ ചുമരുകളില്‍ സഖാക്കല്‍ കമ്മ്യൂണിസ്റ്റു പച്ചകൊണ്ട്‌വലുതായി എഴുതിവെക്കും "പശുപതി " പുരാണങ്ങള്‍.

പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും ഉപദ്രവങ്ങളും സഹിക്കാതെ അവസാനം അദ്ദേഹം വോളണ്ടറി റിട്ടയര്‍മെന്റ്‌ വാങ്ങിച്ച്‌ കുടുംബസമേതം നാടു വിട്ടുപോയി.
സമാനമായ ഒരു സംഭവം ഇതാ :
.
.
.
.
.
.
.
.
.
.
.
.
.
കാര്യങ്ങള്‍ ഈ ബ്ലോഗില്‍ : ഡാനിഷ് മജീദിന്റെ കഥ http://njjoju.blogspot.com/2008/11/blog-post.html
എതൊരു നന്മയേയും സ്വന്തം കളത്തിലല്ലെങ്കില്‍ തിന്മയായി ചിത്രീകരിക്കുന്ന, അക്രമിക്കുന്ന, ആടിനെ പട്ടിയാക്കുന്ന ഒരു വിഭാഗം ആളുകള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ തണല്‍ പറ്റി, നാടിനു ശാപമായി വളര്‍ന്നു വന്നിട്ടുണ്ടോ ? നാട്ടിന്‍പുറങ്ങളില്‍ തുടങ്ങി സര്‍ക്കാര്‍ ഓഫീസുകള്‍ യൂണിവേഴ്‌സിറ്റികള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ഇത്തരം ആളുകള്‍ തന്നെ പൊതുപ്രവര്‍ത്തകരായി ഞെളിയുന്നത്‌. അങ്ങിനെയാണോ കേരളം സി.പി.എം. ഭൂരിപക്ഷ പ്രദേശം എന്ന പേരു നേടിയെടുത്തത്‌ ?

4 comments:

Unknown said...

"ഇന്ന്‌ ജനകീയാസൂത്രണത്തിലുടെ വന്ന പല പ്രവര്‍ത്തനങ്ങള്‍ക്കും
അന്ന്‌ ഈ അദ്ധ്യാപകന്‍ ഒരാളുടെ ശ്രമഫലമായി നാട്ടില്‍ നടന്നിരുന്നു."

അപ്പൊ ഈ ജനകീയാസൂത്രണം, ജനകീയാസൂത്രണം, എന്ന് പറയുന്നതു ഇത്ര വലിയ സംഭവമാണോ.നമ്മളെ സ്ഥലത്തെ മുന്തിയ മാഷന്മാര്‍ പഠിപ്പിച്ചത്, അത് വെറും ആടിനെയും കൊഴിനേം കക്കുന്ന ഏര്‍പ്പാറെന്നാണ് കേട്ടാ. ഓ ഇപ്പൊ ജനകീയാസൂത്രണം മുന്തിയ ജാതി ആയി, ഇനി നാളെ പിണറായി വിജയനും എ.കെ.ജി അവുവാരിക്കും അല്ലേപ്പാ.

-: നീരാളി :- said...

(1)-ജനകീയാസൂത്രണത്തിന്റെ വേര്‌ മാര്‍ക്‌സിസത്തിലോ എ.കെ.ജി.യിലോ പിണറായി വിജയനിലോ തിരഞ്ഞാല്‍ സ്വസ്‌തികക്ക്‌ നിരാശനാവേണ്ടി വരും.
(2)-ഇത്തരം നെഗളിപ്പു തന്നെയാണ്‌ അതിന്റെ നല്ല വശങ്ങളെ ചോര്‍ത്തികളഞ്ഞത്‌.
(3)- എല്ലാം തന്റേതാണ്‌, താനാണ്‌ അധികാരി, എന്റെ വാലിന്‍മേലാണ്‌ ചരിത്രം ഉറങ്ങുന്നത്‌. പണ്ടെന്റെ അപ്പനപ്പൂപ്പന്‍മാര്‍ പണിതതാണിക്കാണുന്നതൊക്കെ, എന്റെ കിത്താബിനപ്പുറം, പിന്നെ എന്റെ പാര്‍ട്ടിക്കപ്പുറം ഭൂലാകം വാഴില്ല എന്ന ഈ ദുഷിച്ച ചിന്തയങ്ങു കളയു സ്വസ്‌തികേ....

Unknown said...

(1)-ജനകീയാസൂത്രണത്തിന്റെ വേര്‌ മാര്‍ക്‌സിസത്തിലോ എ.കെ.ജി.യിലോ പിണറായി വിജയനിലോ തിരഞ്ഞാല്‍ സ്വസ്‌തികക്ക്‌ നിരാശനാവേണ്ടി വരും.
(1-1)ജനകീയാസൂത്രണത്തിന്റെ വേര് ഗോട്സെ യിലോ,പവ്വത്തിലച്ഛനിലോ,താലിബാന്‍ മുക്രിയിലോ അടിയന്‍ അന്വേഷിച്ചോളം.
(2)-ഇത്തരം നെഗളിപ്പു തന്നെയാണ്‌ അതിന്റെ നല്ല വശങ്ങളെ ചോര്‍ത്തികളഞ്ഞത്‌.
(2-2)"നല്ലതിന്റെ" എല്ലാം അട്ടിപേര്‍ താന്കലുറെ മാത്രം കയ്യിലാനെന്നു അറിയില്ലായിരുന്നു.ഹോള്‍സേല്‍ ആണോ,രീടയ്ല്‍ ആണോ എന്നറിഞ്ഞാല്‍ ശിഷ്യപ്പെട്ടോലാം.
"...കിത്താബിനപ്പുറം,പിന്നെ എന്റെ പാര്‍ട്ടിക്കപ്പുറം ഭൂലാകം വാഴില്ല എന്ന ഈ ദുഷിച്ച ചിന്തയങ്ങു കളയു സ്വസ്‌തികേ...."
(3-3)ഈ ചിന്തക്ക് മേല്‍ അടയിരിക്കുന്നത്‌ കൊണ്ടാണ് അതുമായി ഇത്ര താദാത്മ്യം,ഇത്ര സുപരിചിതം,ഇത്ര മനക്കുത്ത്.

-: നീരാളി :- said...

(1-1) സ്വസ്‌തികയുടെ സമവാക്യളില്‍ തന്റെ സഖാക്കളും ഗോഡ്‌സെയും മുക്രിയും പള്ളിയിലച്ചനും മാത്രമേയുള്ളു. അതുകൊണ്ടാണ്‌ പണ്ട്‌ ചുവപ്പു പിന്നെ ചെകുത്താനായത്‌.
(2-2) അതേ അതെ ഈ മഹാന്‌ നന്മയെന്നു കേട്ടാല്‍ രുചിക്കില്ല.
(3-3) മനക്കുത്ത്‌ സ്വാഭാവികം.